എണ്ണ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കണം: എഐടിയുസി

കൊച്ചി: എണ്ണ മേഖലയില്‍ പത്തു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കണമെന്ന് കേരള പെട്രോളിയം, ഗ്യാസ് ആന്‍ഡ് ട്രക്ക് വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി) പ്രഥമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഈ മേഖലയില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് പത്തു വര്‍ഷത്തിലേറെയായി വിവിധ കരാറുകാരുടെ കീഴില്‍ സ്ഥിരസ്വഭാവമുള്ള ജോലി ചെയ്യുന്നത്. 60 വയസില്‍ പിരിഞ്ഞുപോകുമ്പോള്‍ നാമമാത്രമായ പിഎഫ് തുക മാത്രമേ ഇവര്‍ക്കു ലഭിക്കൂ. അതിനാല്‍ കരാര്‍തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും ന്യായമായ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളം സി. അച്യുതമേനോന് ഹാളില്‍ നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജി.എസ്. ജയലാല്‍ എംഎല്‍എ -പ്രസിഡന്റ്, അഡ്വ. പി.വി. പ്രകാശന് -വര്‍ക്കിംഗ് പ്രസിഡന്റ്, ടി. രഘുവരന് -ജന. സെക്രട്ടറി, സുനില്‍ മതിലകം -ട്രഷറര്‍, കെ. നിര്‍മ്മലന്‍, കെ. എല്‍. ദിലീപ്കുമാര്, ഇ.കെ. പരീത് -വൈസ് പ്രസിഡന്റുമാര്‍, ശ്രീകുമാര്‍ പാരിപ്പള്ളി, ചന്തവിള മധു, അഡ്വ. പി.എ. അയൂബ്ഖാന് -സെക്രട്ടറിമാര്‍ എന്നിവരെ തെരെഞ്ഞെടുത്തു.

Source link