ജിദ്ദ: 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനെന്ന റിക്കാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ക്ലബ്ബിനും രാജ്യത്തിനുമായി 59 മത്സരങ്ങളിൽ 54 ഗോളുമായാണ് 2023ൽ കൂടുതൽ ഗോൾ നേടിയ താരമായി പോർച്ചുഗീസ് സൂപ്പർതാരം മാറിയത്. 52 ഗോൾവീതം നേടിയ പിഎസ്ജിയുടെ കിലിയൻ എംബപ്പെ, ബയേണ്‍ മ്യൂണികിന്റെ ഹാരി കെയ്ൻ എന്നിവരാണ് റൊണാൾഡോയ്ക്കു പിന്നിലുള്ളത്. എർലിംഗ് ഹാലൻഡ് 50 ഗോളുകൾ നേടി. ഈ വർഷത്തെ അവസാന മത്സരത്തിലും അൽ നസറിനായി ഗോൾനേടിയാണ് താരം എതിരാളികളില്ലെന്ന് തെളിയിച്ചത്.
അൽ താവൂണ്‍ എഫ്സിക്കെതിരേ 4-1ന് അൽ നസർ ജയിച്ച മത്സരത്തിൽ 90+2-ാം മിനിറ്റിലാണ് റൊണാൾഡോ വലകുലുക്കിയത്. അഞ്ചാം തവണയാണ് പോർച്ചുഗീസ് താരം ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരാനായി വർഷം പൂർത്തിയാക്കുന്നത്. 2011, 2013, 2014, 2015 വർഷങ്ങളിലും സിആർ7 ഒന്നാമനായിരുന്നു.
Source link