SPORTS

ഒ​​ന്നാ​​മ​​ൻ റൊ​​ണാ​​ൾ​​ഡോ


ജി​​ദ്ദ: 2023ൽ ​​ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടി​​യ ക​​ളി​​ക്കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക്. ക്ല​​ബ്ബി​​നും രാ​​ജ്യ​​ത്തി​​നു​​മാ​​യി 59 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 54 ഗോ​​ളു​​മാ​​യാണ് 2023ൽ ​​കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടി​​യ താ​​ര​​മാ​​യി പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ​​താ​​രം മാ​​റി​​യ​​ത്. 52 ഗോ​​ൾ​​വീ​​തം നേ​​ടി​​യ പി​​എ​​സ്ജി​​യു​​ടെ കി​​ലി​​യ​​ൻ എം​​ബ​​പ്പെ, ബ​​യേ​​ണ്‍ മ്യൂ​​ണി​​കി​​ന്‍റെ ഹാ​​രി കെ​​യ്ൻ എ​​ന്നി​​വ​​രാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യ്ക്കു പി​​ന്നി​​ലു​​ള്ള​​ത്. എ​​ർ​​ലിം​​ഗ് ഹാ​​ല​​ൻ​​ഡ് 50 ഗോ​​ളു​​ക​​ൾ നേ​​ടി. ഈ ​​വ​​ർ​​ഷ​​ത്തെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ലും അ​​ൽ ന​​സ​​റി​​നാ​​യി ഗോ​​ൾ​​നേ​​ടി​​യാ​​ണ് താ​​രം എ​​തി​​രാ​​ളി​​ക​​ളി​​ല്ലെ​​ന്ന് തെ​​ളി​​യി​​ച്ച​​ത്.

അ​​ൽ താ​​വൂ​​ണ്‍ എ​​ഫ്സി​​ക്കെ​​തി​​രേ 4-1ന് ​​അ​​ൽ നസ​​ർ ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ 90+2-ാം മി​​നി​​റ്റി​​ലാ​​ണ് റൊ​​ണാ​​ൾ​​ഡോ വ​​ല​​കു​​ലു​​ക്കി​​യ​​ത്. അ​​ഞ്ചാം ത​​വ​​ണ​​യാ​​ണ് പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടി​​യ ക​​ളി​​ക്കാ​​രാ​​നാ​​യി വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്. 2011, 2013, 2014, 2015 വ​​ർ​​ഷ​​ങ്ങ​​ളിലും സിആർ7 ഒ​​ന്നാ​​മ​​നാ​​യി​​രു​​ന്നു.


Source link

Related Articles

Back to top button