കുരുമുളകു ലഭ്യത ചുരുങ്ങി, വിലയിൽ കുതിച്ചുചാട്ടം
കൊച്ചി: കുരുമുളക് ലഭ്യത ചുരുങ്ങി, ഉത്്പന്ന വിലയിൽ കുതിച്ചുചാട്ടം. ഇടുക്കിയിലെ ലേല കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തി ഏലക്ക പ്രവാഹം. കൊപ്രയുടെ താങ്ങുവില പുതുക്കിയത് നാളികേര വിപണിയുടെ അടിത്തറ ശക്തമാക്കും, കേരളത്തിലെ കർഷകർക്ക് പ്രതീക്ഷയ്ക്ക് വകയില്ല. മഴ മൂലം തായ്ലൻഡിൽ ടാപ്പിംഗ് സ്തംഭിച്ചു, കയറ്റുമതിമേഖല ആശങ്കയിൽ. സ്വർണ വിപണിയിൽ റിക്കാർഡ് കുതിപ്പ്. കുരുമുളകിന് ഡിമാൻഡ് കൂടി വർഷാന്ത്യ ദിനങ്ങളിൽ കുരുമുളക് സ്വന്തമാക്കാൻ ഇടപാടുകാർ മത്സരിച്ചത് വൻ കുതിച്ചുചാട്ടത്തിന് അവസരം ഒരുക്കി. ക്വിന്റലിന് 1100 രൂപ വർധിച്ച് 59,700ലാണ് വിപണി 2023നോട് വിടപറഞ്ഞത്. റിക്കാർഡ് പ്രകടനങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബർ കാലയളവിൽ കാഴ്ച്ചവച്ചത് കർഷകരെ രോമാഞ്ചം കൊള്ളിച്ചു. ഹൈറേഞ്ച് മുളകിന് അനുഭവപ്പെട്ട കടുത്ത ക്ഷാമം പുതുവർഷാരംഭത്തിലും നിലനിൽക്കുമെന്ന സൂചനകൾ വാങ്ങൽ താൽപര്യം ഇരട്ടിപ്പിച്ചു. 2024 ലെ ഉത്പാദനം സംബന്ധിച്ച് വ്യക്തമായ കണക്കുകൾ പുറത്തുവിടുന്നതിൽ സ്പൈസസ് ബോർഡിന് നേരിട്ട വീഴ്ച കാർഷിക മേഖലയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. കാലവർഷം ദുർബലമായ വേളയിൽ തന്നെ അടുത്ത സീസണിലെ വിളവ് ചുരുങ്ങുമെന്ന് ഉത്പാദന മേഖല വ്യക്തമാക്കിയെങ്കിലും വിളവ് സംബന്ധിച്ച് പഠനം നടത്തി ഉത്പാദകർക്ക് മാർഗ നിർദേശങ്ങൾ നൽക്കുന്നതിൽ കേന്ദ്ര ഏജൻസി വൻ പരാജയമായി. ഇക്കാര്യത്തിൽ വ്യക്തമായ കണക്കുകൾ പുറത്തു കൊണ്ടുവരാൻ സംസ്ഥാന കൃഷി വകുപ്പിനും കഴിഞ്ഞില്ല. അല്ലെങ്കിലും ഉത്പാദകന് നാല് കാശ് കൂടുതൽ കിട്ടുന്ന കാര്യത്തിൽ ഭരണ രംഗം ചെറുവിരൽ അനക്കിയ പാരമ്പര്യമില്ലല്ലോ. പ്രതികൂല കാലാവസ്ഥയോട് പടവെട്ടി ഉദ്പാദിപ്പിക്കുന്ന വിളകൾ ഉത്തരേന്ത്യൻ ലോബി ചുളു വിലയ്ക്ക് കൈക്കലാക്കുന്നതിന് അറുതി വരുത്താൻ കഴിയാത്തിടത്തോളം സുഗന്ധവ്യഞജ്ന ഉത്പാദന മേഖലയിലെ ദുർഗന്ധം വിട്ടുമാറില്ല. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഈ മാസം മുളക് വിളവെടുപ്പിന് തുടക്കം കുറിക്കുമെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന വിവരം. അതേസമയം കാലാവസ്ഥയിൽ മൂടൽ അനുഭവപ്പെട്ടാൽ വിളവെടുപ്പിന് കാലതാമസം നേരിടും. ഈ വാരം തുലാവർഷ കാറ്റ് ശക്തിപ്പെടാനുള്ള സാധ്യതകൾ തെക്കൻ കേരളത്തിൽ മഴയുടെ കരുത്ത് കൂട്ടാം. അങ്ങനെ വന്നാൽ വിളവെടുപ്പ് അൽപ്പം നീളാം. ഉത്പാദന രംഗത്തെ തടസങ്ങൾ കർഷകരെ തോട്ടങ്ങളിൽനിന്നും പിൻതിരിപ്പിച്ചാൽ കുരുമുളക് വില ജനുവരി ആദ്യ പകുതിയിൽ വീണ്ടും ഉയരാം. അന്താരാഷ്ട്ര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 7500 ഡോളർ. ഏലക്ക പ്രവാഹം ഈ വർഷത്തെ ഏറ്റവും ശക്തമായ ഏലക്ക പ്രവാഹത്തിന് ഇടുക്കി സാക്ഷ്യം വഹിച്ചു. വർഷാന്ത്യത്തിലെ ഹോളി ഡേ മൂഡിനിടയിലും ഏലക്ക വിറ്റുമാറാൻ എല്ലാ ഭാഗങ്ങളിലെയും ഇടപാടുകാർ മത്സരിച്ചു. രണ്ട് ലക്ഷം കിലോയോളം ചരക്ക് ഒറ്റ ദിവസം രണ്ട് ലേല കേന്ദ്രങ്ങളിലായി വിൽപ്പനയ്ക്ക് വന്നു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. മികച്ചയിനങ്ങൾ കിലോ 2852 രൂപ വരെകയറിപ്പോൾ ശരാശരി ഇനങ്ങൾ 1850ന് മുകളിൽ ഇടംപിടിച്ചു. വിളവെടുപ്പ് മുന്നേറുന്നതിനിടയിൽ ഉയർന്ന കാർഷിക ചെലവുകൾ താങ്ങാനാവാതെ പുതിയ ചരക്ക് വിറ്റുമാറാൻ കർഷകർ തിടുക്കം കാണിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹൈറേഞ്ചിലെ ഒട്ടുമിക്ക തോട്ടങ്ങളിലും പണിക്ക് ഇറങ്ങിയിട്ടുള്ളതെങ്കിലും ഉയർന്ന കൂലിയും വളം, കീടനാശിനി ചെലവുകളും ഉത്പാദകരെ മുൾ മുനയിൽ നിർത്തുന്നു.
കൊപ്രയുടെ താങ്ങ് വില ആശ്വാസം കൊപ്രയുടെ താങ്ങുവില കേന്ദ്രം ഉയർത്തി നിശ്ചയിച്ചത് നാളികേര മേഖലയ്ക്ക് നേട്ടമാകും. ഈ വർഷത്തെ മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 300 രൂപ ഉയർത്തി 11,160 രൂപയാക്കി, 2023 ലെ താങ്ങുവില 10,860 രൂപ മാത്രമായിരുന്നു. ആഗോള തലത്തിൽ കൊപ്ര വില താഴ്ന്നെങ്കിലും നമ്മുടെ കാർഷിക ചെലവുകൾ ഗണ്യമായി ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി താങ്ങ് വില ഉയർത്തിയത്. ഉണ്ടക്കൊപ്രയുടെ താങ്ങുവില 12,000 രൂപയായി. പിന്നിട്ട പത്ത് വർഷത്തിനിടയിൽ കൊപ്രയുടെ താങ്ങ് വിലയിൽ ക്വിന്റലിന് 5500 രൂപയുടെ വർധന. പുതിയ പ്രഖ്യാപനം ദക്ഷിണേന്ത്യൻ നാളികേര കർഷകർക്ക് കൃഷിയിലുള്ള ആത്മവിശ്വാസം വർധിപ്പിക്കും. പോയ വർഷം നാഫെഡ് 1.33 ലക്ഷം ടൺ കൊപ്ര താങ്ങുവിലയ്ക്ക് സംഭരിച്ചു. 2022നെ അപേക്ഷിച്ച് 227 ശതമാനം കൂടുതൽ. കേരളത്തിലെ കർഷകർക്ക് ഇതിന്റെ നേട്ടം ആസ്വദിക്കാനുള്ള അവസരം ലഭിച്ചില്ല. കേരളം കൊപ്രയ്ക്ക് പകരം പച്ചത്തേങ്ങ സംഭരിക്കാനാണ് ഇറങ്ങിയത്. സംഭരിച്ചതാവട്ടെ തമിഴ്നാട് അതിർത്തിവഴി കടത്തിക്കൊണ്ടുവന്ന തേങ്ങയും. സംഭരണ കേന്ദ്രങ്ങളിൽ കേരള രജിസ്റ്റേഷനുള്ള വണ്ടികളിൽ എത്തിച്ച് സംഭരണ ചുമതലയുള്ള വരെ വേണ്ട വിധം കണ്ടാൽ ഏത് ചരക്കും എടുക്കുമെന്ന അവസ്ഥ. ഈ വിവരം പുറത്തുവന്നെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മൗനസമ്മതം കടത്തുകാർക്ക് ആവേശം പകർന്നു. കൃഷി വകുപ്പ് ഉണർന്നു പ്രവർത്തിക്കാത്തത് മൂലം കാർഷിക മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. കേന്ദ്രം വീണ്ടും താങ്ങുവില ഉയർത്തിയത് തമിഴ്നാട് ചരക്ക് കടത്തുന്നവർക്ക് കൊയ്ത്ത് കാലം സമ്മാനിക്കും. സംസ്ഥാനത്തെ കർഷകന്റെ കഞ്ഞി അപ്പോഴും കുമ്പിളിൽ തന്നെ. പിന്നിട്ട ഒരു മാസത്തിലേറെയായി വെളിച്ചെണ്ണ 13,600ലും കൊപ്ര 8800 രൂപയിലും സ്റ്റെഡിയാണ്. നിലവിൽ കൊപ്ര താങ്ങുവിലയിലും 2060 രൂപ താഴ്ന്നാണ് ഇടപാടുകൾ നടക്കുന്നത്. തായ്ലൻഡിൽ മഴ ആഗോള റബർ ഉത്പാദനത്തിൽ മുൻപന്തിയിൽ നിലകൊള്ളുന്ന തായ്ലൻഡിൽ കനത്ത മഴ വെള്ളപ്പൊക്കത്തിന് ഇടയാക്കി. ക്രിസ്മസ് വേളയിൽ തുടങ്ങിയ കനത്ത മഴമൂലം പല ഭാഗങ്ങളിലെയും കർഷകർക്ക് ടാപ്പിംഗിന് വർഷാന്ത്യം വരെ അവസരം ലഭിച്ചില്ല. ഉത്പാദനത്തിലെ പ്രതിസന്ധി അവരുടെ റബർ കയറ്റുമതിയെ ബാധിക്കാം. വ്യാവസായിക ഡിമാന്റിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില അഞ്ച് രൂപ വർധിച്ച് 151 രൂപയായി. കേരളത്തിലെ വിപണികളിൽ മികച്ചയിനം ഷീറ്റ് കിലോ 156 രൂപയാണ്. ക്രിസ്മസിന് ശേഷവും വിപണികളിലെ ഷീറ്റ് ക്ഷാമം തുടരുന്നു. ടയർ കമ്പനികളും ഇതര വ്യവസായികളും രംഗത്തുണ്ടെങ്കിലും കാർഷിക മേഖലയിൽ നിന്നുള്ള ഷീറ്റ് വരവ് നാമമാത്രം. ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു. പവൻ 46,560 രൂപയിൽ നിന്ന് മാസാരംഭത്തിൽ രേഖപ്പെടുത്തിയ 47,080 രൂപയിലെ റിക്കാർഡ് മറികടന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,120 രൂപ വരെ കയറി. ഒരു ഗ്രാം സ്വർണത്തിന് 5890 രൂപ രേഖപ്പെടുത്തി. ഈ വർഷം ആഭരണ വിപണിയിൽ പവൻ 14 തവണ റിക്കാർഡ് പുതുക്കി. വാരാന്ത്യം പവൻ 46,840 രൂപയിലാണ്.

Source link