WORLD
‘അത്തരത്തിൽ ഒരു ഉടമ്പടി ഇല്ല’; ഹാഫിസ് സയീദിനെ കൈമാറാനുള്ള ഇന്ത്യയുടെ ആവശ്യത്തിൽ പാകിസ്താൻ
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു എന്ന കാര്യം സ്ഥിരീകരിച്ച് പാകിസ്താൻ. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ അത്തരത്തിൽ ഒരു കുറ്റവാളിക്കൈമാറ്റ ഉടമ്പടി ഇല്ലെന്ന് പാക് വിദേശകാര്യ ഓഫീസ് വക്താവ് മുംതാസ് സഹ്റ ബലോചിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച അപേക്ഷ പാകിസ്താന് കൈമാറിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ പാക് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.
Source link