WORLD
പാക് പൊതുതിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന് തിരിച്ചടി, നാമനിര്‍ദേശ പത്രിക തള്ളി
ലാഹോർ: 2024-ലെ ദേശീയതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടി. രണ്ടിടങ്ങളിൽ മത്സരിക്കാൻ വേണ്ടി ഇമ്രാൻ ഖാൻ സമർപ്പിച്ച നാമനിർദേശപത്രിക തിരഞ്ഞെടുപ്പ് ബോഡി തള്ളി.മുൻ ക്രിക്കറ്റ് താരവും പാക് മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ നിലവിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. 2022-ൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതുമുതൽ ഇമ്രാൻ ഖാൻ നിയമക്കുരുക്കിലാണ്. പ്രധാനമന്ത്രി ആയിരുന്ന സമത്ത് മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ നിയമവിരുദ്ധമായി കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തി എന്ന കേസിലാണ് നിലവിൽ ഇമ്രാൻ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്നത്.
Source link