ന്യൂഡൽഹി ∙ നിക്ഷേപം കൂട്ടാൻ ആകർഷകപദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു. ബാങ്ക് മേധാവിമാരുടെ അവലോകന യോഗത്തിലാണ് നിർദേശം. വായ്പാപദ്ധതികളെ ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം ഏപ്രിൽ–സെപ്റ്റംബർ മാസത്തിൽ 3.2% ആയി നിലനിൽക്കുന്നു. പൊതുമേഖല ബാങ്കുകൾ ആരോഗ്യകരമായാണ് മുന്നേറുന്നത്.– യോഗം വിലയിരുത്തി.
English Summary:
Finance Minister Nirmala Sitharaman asks to implement investment projects
Source link