എഎഫ്സി ഏഷ്യൻ കപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: എഎഫ്സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിലാണു ടൂർണമെന്റ് നടക്കുക. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും കെ.പി. രാഹുലും ടീമിൽ ഇടംപിടിച്ചു. പരിക്കിനെത്തുടർന്ന് ജീക്സണ് സിംഗിനും ഗ്ലാൻ മാർട്ടിനസിനും ടീമിലേക്കു വിളി ലഭിച്ചില്ല. മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച്ചാണു ടീമിനെ പ്രഖ്യാപിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന സഹൽ സുഖംപ്രാപിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ, സിറിയ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 13ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ആദ്യ മത്സരം. 18ന് ഉസ്ബക്കിസ്ഥാനെയും 23ന് സിറിയയെയും നേരിടും.
ഇന്ത്യൻ ടീം ഗോൾകീപ്പർമാർ- അമരീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു, വിശാൽ കെയ്ത. പ്രതിരോധ നിര- ആകാശ് മിശ്ര, ലാൽചുങ്നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കോട്ടാൽ, രാഹുൽ ഭേകെ, സന്ദേശ് ജിംഗൻ, സുഭാശിഷ് ബോസ്. മധ്യനിര- അനിരുദ്ധ് ഥാപ്പ, ബ്രണ്ടൻ ഫെർണാണ്ടസ്, ദീപക് താൻഗ്രി, ലാലെങ്മാവിയ റാൽതെ, ലിസ്റ്റണ് കൊളോസോ, നൊറോം മഹേഷ് സിംഗ്, സഹൽ അബ്ദുൽ സമദ്, സുരേഷ് സിംഗ് വാങ്ജം, ഉദാന്ത സിംഗ് മുന്നേറ്റനിര- ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്തെ, മൻവീർ സിംഗ്, കെ.പി. രാഹുൽ, സുനിൽ ഛേത്രി, വിക്രം പ്രതാപ് സിംഗ്.
Source link