ഇന്ത്യക്കു തോൽവി ; പരന്പര ഓസ്ട്രേലിയ സ്വന്തമാക്കി


മും​ബൈ: വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഓ​സ്ട്രേ​ലി​യ​യോ​ട് പൊ​രു​തി കീ​ഴ​ട​ങ്ങി. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ മൂ​ന്നു റ​ണ്‍​സിനാണ് തോറ്റത്. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര ഓ​സ്ട്രേ​ലി​യ 2-0ന് ​സ്വ​ന്ത​മാ​ക്കി. മൂ​ന്നാം മ​ത്സ​രം ര​ണ്ടി​ന് ന​ട​ക്കും. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 50 ഓ​വ​റി​ൽ 258/8. ഇ​ന്ത്യ 50 ഓ​വ​റി​ൽ 255/8. ടോ​സ് നേ​ടി​ ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ​യെ പോ​ബ് ലി​ച്ച്ഫീ​ൽ​ഡ് (63), എ​ലീ​സ് പെ​റി (50) എ​ന്നി​വ​രു​ടെ അ​ർ​ധസെ​ഞ്ചു​റി​ക​ളും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ അ​ലാ​ന കിം​ഗി​ന്‍റെ (28*) ആ​ക്ര​മ​ണ ബാ​റ്റിം​ഗു​മാ​ണ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. ദീ​പ്തി ശ​ർ​മ (10-0-38-5) തി​ള​ങ്ങി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ റി​ച്ചാ ഘോ​ഷ് – ജെ​മി​മ റോ​ഡ്രി​ഗ​സ് മൂ​ന്നാം വി​ക്ക​റ്റി​ൽ നേ​ടി​യ 88 റ​ൺ​സ് ഇ​ന്ത്യ​യു​ടെ ജ​യ​ത്തി​ന് പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി. എ​ന്നാ​ൽ ജെ​മി​മ​യെ (44) പു​റ​ത്താ​ക്കി ജോ​ർ​ജി​യ വാ​ർ​ഹെം ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. പി​ന്നീ​ടെ​ത്തി​യവ​രി​ൽ ദീ​പ്തി ശ​ർ​മ(24*) ഒ​ഴി​കെ മ​റ്റാ​ർ​ക്കും ക്രീ​സി​ൽ കൂ​ടു​ത​ൽ നേ​രം നി​ൽ​ക്കാ​നാ​യി​ല്ല.

സ്കോ​ർ 218ലെ​ത്തി​യ​പ്പോ​ൾ ക​ന്നി സെ​ഞ്ചു​റി​ക്ക് നാ​ലു റ​ണ്‍​സ് അ​ക​ലെവ​ച്ച് റി​ച്ചാ ഘോ​ഷ് പു​റ​ത്താ​യി. 117 പ​ന്ത് നേ​രി​ട്ട് 96 റ​ണ്‍​സ് നേ​ടി​യ റി​ച്ച​യെ അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡ് ലി​ച്ച്ഫീ​ൽ​ഡി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വാ​ല​റ്റ​ക്കാ​രി​ൽ നി​ന്ന് വ​ലി​യ സം​ഭാ​വ​ന​ക​ൾ വ​രാ​തായ​തോ​ടെ ഇ​ന്ത്യ തോ​ൽ​വി​യി​ലേ​ക്കു വീ​ണു. സ​ത​ർ​ല​ൻ​ഡ് മൂ​ന്നും വാ​ർ​ഹെം ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.


Source link

Exit mobile version