‘ക്രിസ്റ്റഫർ മൈൽസ് എന്ന ഇതിഹാസം’

ലോക സിനിമയുടെ 128ാം പിറന്നാളാണ് കടന്നുപോയത്. 1895 മാർച്ചിൽ ലൂമിയർ ഫാക്ടറിയിൽ നിന്ന് തൊഴിലാളികൾ പുറത്തുപോകുന്നത് കാണിക്കുന്ന ഒരു ഹ്രസ്വ ചിത്രത്തിലൂടെ ലൂമിയർ സഹോദരന്മാർ തങ്ങളുടെ കണ്ടുപിടുത്തം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. 1895 ഡിസംബർ 28-ന് പാരിസിലെ ഗ്രാൻഡ് കഫേയിൽ ലൂമിയർസ് ലോകത്തിലെ ആദ്യത്തെ പൊതു സിനിമാ പ്രദർശനം നടത്തി. 
അവരുടെ സംവിധായക അരങ്ങേറ്റം La sortie des ouvriers de l’usine Lumière (ലൂമിയർ ഫാക്ടറി വിടുന്ന തൊഴിലാളികൾ) ആയിരുന്നു. എന്റെ ഗുരുനാഥനായ ചാരുഹാസൻ സാറായിരുന്നു, കഴിഞ്ഞ സെപ്റ്റംബർ 15 തിയതി, 84 ആം വയസ്സിൽ അന്തരിച്ച വിശ്വവിഖ്യാതനായ ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ക്രിസ്റ്റഫർ മൈൽസ് എന്ന ഇതിഹാസത്തെ പരിചയപ്പെടുത്തിയത്. 

‘ദ് ലാസ്റ്റ് ഫറോവ’ എന്ന പലകാരണങ്ങളാൽ നടക്കാതെ പോയ ചരിത്രസിനിമക്കു വേണ്ടി ഇന്ത്യൻ ലൈൻ പ്രൊഡ്യൂസറായി നിയമിച്ചതും, എന്നെ വെസ്റ്റേൺ സിനിമകളെ പരിചയപ്പെടുത്തി തന്നതും ഇംഗ്ലീഷ് സിനിമകളുടെ നിർമാണം പഠിപ്പിച്ചു തന്നതും ‘ സി എം ‘ എന്ന് ഞങ്ങൾ ആദരവോടെ വിളിച്ചിരുന്ന ഗുരുതുല്യനായിരുന്ന അദ്ദേഹമായിരുന്നു . ലണ്ടനിൽ പോകുമ്പോഴെല്ലാം വലിയതും പുരാതനവുമായ അദ്ദേഹത്തിന്റെ കൊട്ടാര സദൃശമായ വീട്ടിലായിരുന്നു ഞാൻ താമസിച്ചിരുന്നത് . ‘സി എം ‘ ന്റെ ഭാര്യ സൂസിയും മകൾ സോഫിയും എനിക്ക് വളരെ പ്രിയമുള്ളവർ തന്നെയാണ് . മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നോമിനേഷൻ ലഭിച്ച സാറാ മൈൽസ് അദ്ദേഹത്തിന്റെ ഇളയ സഹോദരിയാണ് .

അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ താഴെ കൊടുക്കുന്നു.

A Vol d’Oiseau (1962) The Six-Sided Triangle (1963) Rhythm ‘n’ Greens (1964) Up Jumped a Swagman (1965) Rue Lepic Slow Race (1967) The Virgin and the Gypsy (1970) A Time for Loving (1971)Zinotchka – TV (1972) The Maids (1974) That Lucky Touch (1975) Alternative 3 – TV (1977) Neck TV (1978) Priest of Love (1981) Daley’s Decathlon – TV (1982) Marathon – TV (1983) Aphrodisias – City of Aphrodite TV (1984) Lord Elgin and Some Stones of No Value – TV (1986) Cyclone Warning Class 4 – TV (1994) Love in the Ancient World – TV 3x1hr (1997) The Clandestine Marriage (2000) Fire from Olympia – TV (2004) .
ലോക സിനിമയുടെ 128ാം പിറന്നാൾ ദിനം ക്രിസ്റ്റഫർ മൈൽസ് എന്ന ഇതിഹാസത്തിന്റെ മുൻപിൽ കൂപ്പുകൈയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

English Summary:
Joly Joseph about Christopher Miles


Source link
Exit mobile version