സിആർ7 സൗദിയിൽ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ക്ലബ് ഫുട്ബോൾ വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെയാണ് 2023 ആരംഭിച്ചത്. ജനുവരി ഒന്നിനായിരുന്നു റൊണാൾഡോയുടെ സൗദി അറേബ്യൻ കരാർ ആരംഭം. അതിനും രണ്ട് ദിനം മുന്‍പ്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം ഇതേദിനം (ഡിസംബർ 30) അൽ നസറും ക്രിസ്റ്റ്യാനോയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയായിരുന്നു. 2023 അവസാനിക്കുന്പോൾ ഈ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച പട്ടികയിൽ റൊണാൾഡോയാണ് ഒന്നാമൻ എന്നതും ശ്രദ്ധേയം. 53 ഗോൾ ഈ വർഷം റൊണാൾഡോ നേടി. അറബ് ക്ലബ് ചാന്പ്യൻസ് കപ്പിൽ റൊണാൾഡോ നേടിയ ആറ് ഗോൾ കൂടി ഉൾപ്പെടുത്തിയുള്ള കണക്കാണിത്. ഫിഫ അംഗീകാരമില്ലാത്ത ടൂർണമെന്റായിരുന്നു അറബ് ക്ലബ് ചാന്പ്യൻസ് കപ്പ്. കിലിയൻ എംബപ്പെ (52), ഹാരി കെയ്ൻ (52), എർലിംഗ് ഹാലണ്ട് (50) എന്നിവരാണ് റൊണാൾഡോയ്ക്ക് പിന്നിൽ. റൊണാൾഡോ സൗദിയിലേക്ക് എത്തിയത് 175 മില്യണ്‍ യൂറോ (1608 കോടി രൂപ) വാർഷിക പ്രതിഫലത്തിന്. ഫുട്ബോൾ ട്രാൻസ്ഫർ ലോകത്തിൽ സൗദി തരംഗം ആഞ്ഞുവീശിയതായിരുന്നു പിന്നാലെ കണ്ടത്. 2023-24 പ്രീ സീസണിൽ നെയ്മർ, കരിം ബെൻസെമ, എൻഗോളൊ കാന്റെ, സാദിയൊ മാനെ, റിയാദ് മെഹ്റെസ്, റോബർട്ടോ ഫിർമിനൊ തുടങ്ങിയ വന്പൻ താരനിര സൗദിയിലേക്ക് എത്തുന്നതിനുള്ള വഴിമരുന്നായിരുന്നു റൊണാൾഡോയുടെ അൽ നസർ പ്രവേശം. ഐപിഎൽ, ഡബ്ല്യുപിഎൽ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ചാം കിരീടത്തിൽ. ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടം എന്നതിൽ മുംബൈ ഇന്ത്യൻസിന് ഒപ്പവും ചെന്നൈ സൂപ്പർ കിംഗ്സ് എത്തി. ഗുജറാത്ത് ടൈറ്റൻസിനെ മഴനിയമത്തിലൂടെ അഞ്ച് വിക്കറ്റിനു കീഴടക്കിയായിരുന്നു സിഎസ്കെയുടെ കിരീട നേട്ടം. പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ (ഡബ്ല്യുപിഎൽ) മുംബൈ ഇന്ത്യൻസ് കിരീടം നേടുന്നതിനും ഈ വർഷം സാക്ഷ്യംവഹിച്ചു. ഡൽഹി ക്യാപ്പിറ്റൽസ് വനിതകളെ കീഴടക്കിയായിരുന്നു മുംബൈ ഇന്ത്യൻസ് യുവതികൾ കപ്പുയർത്തിയത്. ഫൈനലിൽ ഏഴ് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ജയം. ജോക്കോവിച്ച് എക്കാലത്തെയും ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് കിരീടം എന്ന റിക്കാർഡിന് ഒപ്പം സെർബിയയുടെ നൊവാക് ജോക്കോവിച്ച്. 2023 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കിയതോടെ ജോക്കോവിച്ച് കരിയറിൽ 24 ഗ്രാൻസ്ലാം എന്ന നേട്ടത്തിൽ എത്തി. 22 സിംഗിൾസ് കിരീടമുള്ള സ്പെയിനിന്റെ റാഫേൽ നദാലിനെ 2023 ഫ്രഞ്ച് ഓപ്പണ്‍ ജയത്തിലൂടെ ജോക്കോവിച്ച് പിന്തള്ളിയിരുന്നു. എക്കാലത്തെയും ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം എന്നതിൽ ഓസ്ട്രേലിയൻ മുൻ താരം മാർഗരറ്റ് കോർട്ടിന്റെ (24 സിംഗിൾസ് കിരീടം) ഒപ്പമാണ് ജോക്കോവിച്ച്. 2024 കലണ്ടർ വർഷത്തിൽ 25 ഗ്രാൻസ് ലാം നേടുന്ന ആദ്യ താരം എന്ന ചരിത്രം കുറിക്കാൻ ജോക്കോവിച്ചിനു സാധിക്കുമോ എന്നതിനാണ് ടെന്നീസ് ലോകത്തിന്റെ കാത്തിരിപ്പ്.
രണ്ട് വനിതാ ലോകകപ്പ് ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിനും ഫിഫ വനിതാ ലോകകപ്പിനും വേദിയായ വർഷമാണ് 2023. ഐസിസി വനിതാ ട്വന്റി-20യിൽ ഓസ്ട്രേലിയ കപ്പുയർത്തി. ഓസീസ് വനിതകളുടെ ആറാം ലോകകപ്പ് ട്വന്റി-20 ട്രോഫിയാണിത്. ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിനു കീഴടക്കിയായിരുന്നു ഓസീസ് വനിതകളുടെ കിരീട നേട്ടം. ഫിഫ വനിതാ ലോകകപ്പിൽ സ്പെയിൻ കന്നിക്കിരീടം ചൂടി. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും അരങ്ങേറിയ 2023 ഫിഫ വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ 1-0നു കീഴടക്കിയായിരുന്നു സ്പെയിനിന്റെ കന്നിക്കിരിടം. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്പെയിനിന്റെ ഐറ്റാന ബോണ്‍മാറ്റി സ്വന്തമാക്കി. ഹോക്കി, ക്രിക്കറ്റ് ഹോക്കിയിലും ക്രിക്കറ്റിലുമായി പുരുഷ-വനിതാ ടീമുകൾ നാല് ട്രോഫി ഇന്ത്യയിൽ എത്തിച്ചു. എസിസി വനിതാ ട്വന്റി-20 എമേർജിംഗ് കപ്പിൽ ഇന്ത്യ എ കപ്പുയർത്തി. ഫൈനലിൽ ബംഗ്ലാദേശ് എയെ 31 റണ്‍സിനു കീഴടക്കിയായിരുന്നു പ്രഥമ ടൂർണമെന്റിൽ ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. ഏഷ്യ കപ്പ് പുരുഷ സീനിയർ ഏകദിന കിരീടത്തിലും ഇന്ത്യ മുത്തംവച്ചു. ശ്രീലങ്കയെ 263 പന്ത് ബാക്കിനിൽക്കേ 10 വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യയുടെ എട്ടാം ഏഷ്യ കപ്പ് നേട്ടം. പുരുഷ-വനിതാ ഏഷ്യൻ ചാന്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ കിരീടത്തിൽ. വനിതകൾ ഫൈനലിൽ 4-0ന് ജപ്പാനെ കീഴടക്കിയാണ് ചാന്പ്യൻ പട്ടം അണിഞ്ഞത്. പുരുഷ ഫൈനലിൽ ഇന്ത്യ 4-3ന് മലേഷ്യയെ കീഴടക്കി. ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ പുരുഷന്മാരുടെ നാലാമത്തെയും വനിതകളുടെ രണ്ടാമത്തെയും കിരീടമാണ്.
Source link