2023 ജൂലൈയിൽ ലയണൽ മെസി യൂറോപ്യൻ ക്ലബ് ഫുട്ബോൾ ലോകത്തോട് വിടപറഞ്ഞ് അമേരിക്കൻ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമിയിൽ ചേക്കേറി. മെസിയും റൊണാൾഡോയും യൂറോപ്യൻ ക്ലബ് ലോകത്തോട് വിടപറഞ്ഞ വർഷവുമായി 2023. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള 2023 ബലോൻ ദോർ പുരസ്കാരം ലയണൽ മെസി എട്ടാം തവണയും സ്വന്തമാക്കി. ബലോൻ ദോർ ഏറ്റവും കൂടുതൽ നേടിയതിന്റെ റിക്കാർഡ് ഇതോടെ മെസി പുതുക്കി. നോർവെയുടെ എർലിംഗ് ഹാലണ്ടിനെ പിന്തള്ളിയാണ് മെസി ബലോൻ ദോർ സ്വന്തമാക്കിയത്. ബോണ്‍മാറ്റി താരം മികച്ച വനിതാ താരത്തിനുള്ള ബലോൻ ദോർ സ്വന്തമാക്കിയത് സ്പാനിഷ് മധ്യനിരതാരമായ ഐറ്റാന ബോണ്‍മാറ്റി. ഓസ്ട്രേലിയൻ താരം സാം കേറിനെ പിന്തള്ളിയാണ് ബോണ്‍മാറ്റി തന്റെ കന്നി ബലോൻ ദോർ നേടിയത്. വനിതാ ബലോൻ ദോർ തുടർച്ചയായ മൂന്നാം വർഷവും സ്പെയിനിലേക്ക് എത്തി എന്നതും ശ്രദ്ധേയം.
റിക്കാർഡ് സിറ്റി ഒരു കലണ്ടർ വർഷം പ്രീമിയർ ലീഗ്, യുവേഫ ചാന്പ്യൻസ് ലീഗ്, എഫ്എ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിങ്ങനെ അഞ്ച് സുപ്രധാന ട്രോഫികൾ സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ടീം എന്ന നേട്ടം പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. 2023 എഫ്എ കമ്യൂണിറ്റി ഷീൽഡ് ഫൈനലിൽ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ കലണ്ടർ വർഷത്തിൽ മാഞ്ചസ്റ്റർ സിറ്റി ആറിൽ ആറ് കിരീടവും നേടുമായിരുന്നു. സീസണിൽ നാലു കിരീടം എന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേട്ടം സിറ്റി പിന്തള്ളി. 1999ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിലെ മൂന്നു പ്രധാന കിരീടങ്ങൾ (യുവേഫ ചാന്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്എ കപ്പ്) സ്വന്തമാക്കിയത്.
Source link