ത​​ല​​സ്ഥാ​​ന​​ത്തു​​ണ്ടോ ന​​ല്ലൊ​​രു ട്രാ​​ക്ക്


കിതച്ച് കായിക കേരളം – 6/ തോ​​മ​​സ് വ​​ർ​​ഗീ​​സ് കാ​​യി​​ക അ​​ടി​​സ്ഥാ​​ന മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​യി വാ​​രി​​ക്കോ​​രി പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്നു​​വെ​​ന്നു പ്ര​​ഖ്യാ​​പി​​ക്കു​​ന്ന അ​​ധി​​കാ​​രി​​ക​​ൾ ത​​ല​​സ്ഥാ​​ന ന​​ഗ​​ര​​യി​​ൽ ഒ​​രു ഓ​​ട്ട പ്ര​​ദ​​ക്ഷി​​ണം ന​​ട​​ത്തി​​യാ​​ൽ കാ​​ര്യ​​ങ്ങ​​ളു​​ടെ നി​​ജ​​സ്ഥി​​തി വ്യ​​ക്ത​​മാ​​കും. തി​​രു​​വ​​ന​​ന്ത​​പു​​രം പ​​ട്ട​​ണ​​ത്തി​​നു​​ള്ളി​​ൽ കാ​​യി​​ക പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി മൂ​​ന്നു സ്റ്റേ​​ഡി​​യ​​ങ്ങ​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യു​​മു​​ള്ള​​ത്. യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റേ​​ഡി​​യം, സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഡി​​യം, ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ​​നാ​​യ​​ർ പോ​​ലീ​​സ് സ്റ്റേ​​ഡി​​യം. ഒ​​രു അ​​ത്‌​ല​​റ്റി​​ക് മീ​​റ്റ് കൃ​​ത്യ​​മാ​​യി ന​​ട​​ത്താ​​ൻ ഈ ​​സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ൾ ക​​ഴി​​യി​​ല്ല. ഏ​​റ്റ​​വും പ​​ഴ​​ക്ക​​വും പ്ര​​ചാ​​ര​​വു​​മു​​ള്ള സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്കു ക​​യ​​റി​​ച്ചെ​​ന്നാ​​ൽ വ​​ര​​വേ​​ൽ​​ക്കു​​ക അ​​തി​​ദ​​യ​​നീ​​യാ​​വ​​സ്ഥ​​യാ​​ണ്. പേ​​രി​​നു​​മാ​​ത്ര​​മാ​​ണ് ഇ​​ത് ഒ​​രു കാ​​യി​​ക സ്റ്റേ​​ഡി​​യ​​മാ​​കു​​ന്ന​​ത്. 2001ൽ ​​സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് നി​​ർ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക്ക് ത​​റ​​ക്ക​​ല്ലി​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ നെ​​ൽ​​കൃ​​ഷി​​ക്കു​​ള്ള പ​​രു​​വ​​ത്തി​​ൽ കാ​​ള​​പൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ന്ന പോ​​ലെ​​യാ​​ണ് സ്ഥി​​തി. സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് നി​​ർ​​മി​​ക്കു​​മെ​​ന്നു പ്ര​​ഖ്യാ​​പ​​നം ക​​ഴി​​ഞ്ഞ് 22 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷം സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് എ​​ത്തി​​യി​​ട്ടി​​ല്ല എ​​ന്ന​​തു​​മാ​​ത്ര​​മ​​ല്ല ഉ​​ണ്ടാ​​യി​​രു​​ന്ന ട്രാ​​ക്ക് ന​​ശി​​പ്പി​​ക്കു​​യും ചെ​​യ്തു. സ​​ർ​​ക്കാ​​രി​​ന്‍റെ എ​​ല്ലാ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കും വേ​​ദി​​യാ​​ക്കി സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഡി​​യ​​ത്തെ മാ​​റ്റി. ട്രാ​​ക്ക് കു​​ത്തി​​പ്പൊ​​ളി​​ക്ക​​ൽ നി​​ത്യ​​സം​​ഭ​​വ​​മാ​​യി. വ​​ൻ ആ​​ഘോ​​ഷ​​ത്തോ​​ടെ ന​​ട​​ത്തി​​യ കേ​​ര​​ളീ​​യം പ​​ദ്ധ​​തി​​യു​​ടെ വേ​​ദി​​യാ​​യ​​തോ​​ടെ ഇ​​പ്പോ​​ൾ ഈ ​​ഗ്രൗ​​ണ്ടി​​ൽ ന​​ട​​ക്കാ​​ൻ പോ​​ലും ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മാണ്. 400 മീ​​റ്റ​​റി​​ന്‍റെ ട്രാ​​ക്ക് ആ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. പ​​ന്ത​​ലി​​ന് കാ​​ൽ നാ​​ട്ടാ​​നാ​​യി കു​​ഴി​​ക​​ൾ എ​​ടു​​ത്ത​​തു​​മൂ​​ലം ട്രാ​​ക്കി​​ൽ പൂ​​ർ​​ണ​​മാ​​യും ക​​ല്ലും മ​​ണ്ണും നി​​റ​​ഞ്ഞു കി​​ട​​ക്കു​​ക​​യാ​​ണ്. സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​യാ​​യ കേ​​ര​​ളീ​​യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക്രി​​ക്ക​​റ്റി​​ന്‍റെ നെ​​റ്റ്സ് അ​​ഴി​​ച്ചു​​മാ​​റ്റി. ഇ​​തോ​​ടെ ക്രി​​ക്ക​​റ്റ് പ​​രി​​ശീ​​ല​​ന​​വും നി​​ല​​ച്ചു. മി​​ക​​ച്ച ഒ​​രു ബാ​​സ്ക​​റ്റ്ബോ​​ൾ കോ​​ർ​​ട്ട് ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​പ്പോ​​ൾ പ​​കു​​തി​​യി​​ലേ​​റെ ദി​​വ​​സ​​വും ഇ​​വി​​ടെ പ​​രി​​ശീ​​ല​​ന​​ത്തേ​​ക്കാ​​ൾ പൊ​​തു​​പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് വി​​ട്ടു​​ന​​ല്കു​​ന്ന സ്ഥി​​തി​​യെ​​ന്ന​​ത് മ​​റ്റൊ​​ന്ന്. ഇ​​തോ​​ടെ സെ​​ന്‌ട്ര​​ൽ സ്റ്റേ​​ഡി​​യം കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ​​ക്ക് അ​​പ്രാ​​പ്യ​​മാ​​യി മാ​​റി

ഇ​തോ സ്റ്റേ​ഡി​യം…‍? കാ​​യി​​കകേ​​ര​​ള​​ത്തി​​ന്‍റെ പ്രൗ​​ഢി ദേ​​ശീ​​യത​​ല​​ത്തി​​ൽ ത​​ന്നെ എ​​ത്തി​​ച്ചതാണ് കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അ​​ധീ​​ന​​ത​​യി​​ലാണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റേ​​ഡി​​യം. 2015ൽ ​​കേ​​ര​​ളം ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച നാ​​ഷ്ണ​​ൽ ഗെ​​യിം​​സി​​ലെ അ​​ത്‌​ല​​റ്റി​​ക് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തി​​യ വേ​​ദി. ഇ​​തൊ​​ക്കെ പ​​ഴ​​യ​​കാ​​ല ച​​രി​​ത്രം. ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ലാ അ​​ത്‌​ല​​റ്റി​​ക് മ​​ത്സ​​രം ന​​ട​​ത്താ​​ൻ ഈ ​​സ്റ്റേ​​ഡി​​യ​​ത്തെ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. കാ​​ര​​ണം മ​​റ്റൊ​​ന്നു​​മ​​ല്ല. പ​​തി​​റ്റാ​​ണ്ടു​​ക​​ൾ പ​​ഴ​​ക്ക​​മു​​ള്ള സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് പൂ​​ർ​​ണ​​മാ​​യും പൊ​​ട്ടി​​പ്പൊ​​ളി​​ഞ്ഞു. ഇ​​തു​​മൂ​​ലം ഇ​​വി​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് അ​​റി​​യി​​ച്ച​​തോ​​ടെ മ​​ത്സ​​രം ന​​ട​​ത്താ​​നാ​​യി മ​​റ്റൊ​​രു വേ​​ദി ക​​ണ്ടു​​പി​​ടി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ് സം​​ഘാ​​ട​​ക​​ർ​​ക്ക് ഉ​​ണ്ടാ​​യ​​ത്. യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റേ​​ഡി​​യ​​ത്തി​​ൽ കാ​​യി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്. ഒ​​രു മീ​​റ്റ് സം​​ഘ​​ടി​​പ്പി​​ക്ക​​ണ​​മെ​​ങ്കി​​ൽ പ്ര​​തി​​ദി​​നം ന​​ല്കേ​​ണ്ട​​ത് 16,000 രൂ​​പ​​യും! പോ​​ലീ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​നു 10,000 സ​​ർ​​ക്കാ​​ർ ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ച്ചി​​ട്ടു​​ള്ള പാ​​ള​​യം ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ​​നാ​​യ​​ർ പോ​​ലീ​​സ് സ്റ്റേ​ഡി​​യ​​ത്തി​​ന് ഒ​​രു ദി​​വ​​സം ന​​ല്കേ​​ണ്ട വാ​​ട​​ക 10,000 രൂ​​പ. സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് ഒ​​രു മീ​​റ്റ് ന​​ട​​ത്താ​​ൻ ഒ​​രി​​ക്ക​​ലും പ്രാ​​പ്യ​​മ​​ല്ലാ​​ത്ത തു​​ക​​യാ​​ണി​​ത്. ഷോ​​ട്ട്പു​​ട്ട് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ത്രോ ​​ഇ​​ന​​ങ്ങ​​ൾ ഇ​​വി​​ടെ ന​​ട​​ത്താ​​നും ക​​ഴി​​യി​​ല്ല. നാ​​ലു ദി​​വ​​സ​​ത്തെ മീ​​റ്റ് ന​​ട​​ത്ത​​ണ​​മെ​​ങ്കി​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ന് വാ​​ട​​ക ഇ​​ന​​ത്തി​​ൽ ത​​ന്നെ 40,000 രൂ​​പ​​യാ​​ണ് വേ​​ണ്ടി​​വ​​രു​​ന്ന​​ത്. അ​​ത്‌ലറ്റി​​ക്സ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്താ​​നു​​ള്ള അ​​നു​​ബ​​ന്ധ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​ന്നും ഇ​​വി​​ടെ​​യി​​ല്ലെ​​ന്ന​​തും വാസ്തവം. ത​​ല​​സ്ഥാ​​ന​​ത്ത് നി​​ല​​വി​​ൽ ഒ​​രു സം​​സ്ഥാ​​ന മീ​​റ്റ് പോ​​ലും പൂ​​ർ​​ണ​​മാ​​യ രീ​​തി​​യി​​ൽ ന​​ട​​ത്താ​​ൻ സൗ​​ക​​ര്യ​​മി​​ല്ലെ​​ന്ന​​താ​​ണ് വ​​സ്തു​​ത. ഇ​​തു​​മൂ​​ലം അ​​ത്‌​ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​സ്ഥാ​​ന ത​​ല മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ആ​​കെ ആ​​ശ്ര​​യം കോ​​ഴി​​ക്കോ​​ട് തേ​​ഞ്ഞി​​പ്പ​​ലം സ്റ്റേ​​ഡി​​യം മാ​​ത്ര​​മാ​​ണ്. (തു​​ട​​രും)


Source link

Exit mobile version