സിയാലിൽ ഹെലി ടൂറിസം പദ്ധതി ഉദ്ഘാടനം ഇന്ന്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ഹെലി ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കംകുറിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ഹെലികോപ്ടർ ടൂറിസം ഓപ്പറേറ്റേഴ്സുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സർവീസ് നടത്തുന്നത്. കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്ക് ആവശ്യാനുസരണമുള്ള സ്ഥലങ്ങളിലേക്ക് ഹെലികോപ്റ്ററിൽ പോകാനാകും. ഇതു കൊച്ചി വിമാനത്താവളം വഴിയുള്ള വിനോദസഞ്ചാരത്തിന് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്ക് ഒറ്റ ദിവസം കൊണ്ട് കേരളത്തിൽ എവിടെയും പോയി തിരിച്ചെത്താനാകും. സഞ്ചാരികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ഹെലി ടൂറിസം ഓപ്പറേറ്റേഴ്സ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Source link