മെയിൻ സംസ്ഥാനത്തും ട്രംപിന് അയോഗ്യത
വാഷിംഗ്ടൺ ഡിസി: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മെയിൻ സംസ്ഥാനത്തും അയോഗ്യത. സംസ്ഥാനത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റഅ ഷെന്നനാ ബെല്ലോസ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ക്യാപിറ്റോൾ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ട്രംപിന് അടുത്തവർഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മെയിൻ സംസ്ഥാനത്തു മത്സരിക്കാൻ യോഗ്യതയില്ലെന്ന് ഉത്തരവിൽ പറയുന്നു. കലാപകാരികൾ വീണ്ടും അധികാരത്തിലെത്തുന്നതു തടയുന്ന, ഭരണഘടനയിലെ 14-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഇതുപ്രകാരം മെയിനിലെ റിപ്പബ്ലിക്കൻ പ്രൈമറിൽ ട്രംപിനു മത്സരിക്കാനാവില്ല.
നേരത്തേ കൊളറാഡോ സംസ്ഥാനത്തെ സംപ്രീംകോടതിയും ഇതേ വകുപ്പ് പ്രയോഗിച്ച് ട്രംപിന് അയോഗ്യത പ്രഖ്യാപിച്ചിരുന്നു. അതേസമയം, കലിഫോർണിയ, മിഷിഗൺ, മിന്നസോട്ട സംസ്ഥാനങ്ങൾ ട്രംപിന് മത്സരിക്കാൻ വിലക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അയോഗ്യതയ്ക്കെതിരേ ഫെഡറൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ തീരുമാനമായിരിക്കും അന്തിമം. പാർട്ടി സ്ഥാനാർഥിത്വത്തിനായി മത്സരിക്കുന്ന റിപ്പബ്ലിക്കൻ നേതാക്കളടക്കം ട്രപിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Source link