CINEMA

ഫെഫ്കയുടെ പുതിയ പ്രസിഡന്റ് സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറി

സിബി മലയില്‍ ഫെഫ്കയുടെ പുതിയ പ്രസിഡന്റ്. കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ വച്ചായിരുന്നു തീരുമാനം. ബി. ഉണ്ണികൃഷ്‌ണനെ ഫെഫ്കയുടെ പുതിയ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 21 അംഗ സംഘടനകളിൽ നിന്നുള്ള 63 ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെയാണ് ഏകകണ്ഠേന തിരഞ്ഞെടുത്തത്.
സോഹൻ സീനുലാൽ വർക്കിങ് സെക്രട്ടറി സ്ഥാനത്തേക്കും സതീഷ്.ആർ.എച്ച്. ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. ജി.എസ്‌. വിജയൻ, എൻ.എം. ബാദുഷ, ശ്രീമതി ദേവി, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

ഷിബു ജി. സുശീലൻ, നിമേഷ് എം, ബെന്നി ആർട്ട ലൈൻ , പ്രദീപ്‌ രംഗൻ, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആസ്ഥാന മന്ദിര നിർമാണം, കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത് .

English Summary:
Sibi Malayil elected as FEFKA’s new President


Source link

Related Articles

Back to top button