ലണ്ടന്‍: യു.കെയിൽ കനത്ത നാശനഷ്ടം വിതച്ച ജെറിറ്റ് കൊടുങ്കാറ്റില്‍ അപകടത്തില്‍പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ട് അമേരിക്കന്‍ വിമാനം. കനത്ത കാറ്റില്‍ അപകടരമാംവിധം ബോയിങ് 777 വിമാനം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.സംഭവത്തിന്‍റെ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിമാനത്തിന്റെ അത്ഭുത രക്ഷപ്പെടല്‍ ചര്‍ച്ചയായത്. ശക്തമായ കാറ്റില്‍ വിമാനം ആടിയുലയുന്നതും ഒരുവിധം ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. പത്ത് സെക്കന്‍ഡിലധികമെങ്കിലും ആടിയുലഞ്ഞ വിമാനത്തിന്റെ നിയന്ത്രണം പൈലറ്റ് തിരിച്ചുപിടിക്കുകയായിരുന്നു.
Source link