CINEMA

നടൻ വിജയ്‌യ്ക്കു നേരെ ചെരുപ്പേറ്; വിഡിയോ വൈറൽ

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നടൻ വിജയ്‌യ്ക്കു നേരെ െചരുപ്പ് എറിയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ  വിജയ്‌യുടെ നേരെ ചെരുപ്പ്  എറിഞ്ഞത്.

തലനാരിഴയ്ക്ക് വിജയ്‌യുടെ തലയുടെ പുറകിൽ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയിൽ കാണാം. ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത വിജയ്‌ക്കെതിരെ അതിക്രമം കാണിച്ചവർക്കെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.  വിജയ് ആരാധകർ ഞെട്ടലോടെയാണ് ഈ വിഡിയോ കണ്ടത്.  

ഇത് ആര് ചെയ്താലും അവർക്കെതിരെ കർശന നടപടിയെടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം. തമിഴകത്ത് ഏവരും ആദരിക്കുന്ന ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങു നടക്കുന്നതിനിടെ ഇത്തരം നീച പ്രവർത്തി ചെയ്തത് തികച്ചും ദൗർഭാഗ്യകരമായിപ്പോയി എന്നാണ് സെലിബ്രിറ്റികളടക്കം പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.

വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു വിജയ് അവിടെ നിന്നും മടങ്ങിയത്. നടന്റെ സിനിമാ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് വിജയകാന്ത്.  ഇരുവര്‍ക്കുമിടയില്‍ വലിയൊരു സൗഹൃദവും സ്‌നേഹവും എപ്പോഴും ഉണ്ടായിരുന്നു. വിജയ്‌യെ സംബന്ധിച്ചടത്തോളം ഏറെ വൈകാരികമായാരുന്നു ക്യാപ്റ്റന്റെ വിടവാങ്ങൽ.

English Summary:
Mystery man throws a slipper on Vijay at Vijayakanth’s funeral


Source link

Related Articles

Back to top button