WORLD
മെയ്‌നിലും അനുമതിയില്ല; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിലക്കി ഒരു സ്റ്റേറ്റ് കൂടി
വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിനെ വിലക്കി അമേരിക്കയിലെ മെയ്ന്‍ സംസ്ഥാനവും. നേരത്തെ കൊളറാഡോ സംസ്ഥാനം ട്രെപിനെ വിലക്കിയതിനു പിന്നാലെയാണ് മെയ്‌നും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.2021 ജനുവരിയിലെ യു.എസ്. ക്യാപിറ്റോളില്‍ നടന്ന കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരമാണ് മെയ്ന്‍ ട്രംപിനെ വിലക്കിയത്. കലാപത്തില്‍ പങ്കുള്ളവരെ അധികാരസ്ഥാനങ്ങളിലേറുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയാണ് ഇത്. യു.എസ്സിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പിൽ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്.
Source link