‘സ്വന്തം പൗരന്മാരായ ബന്ദികളെ കൊലപ്പെടുത്തിയത് ഹമാസിൻ്റെ യുദ്ധവഞ്ചനയെന്ന് കരുതി’; IDF റിപ്പോർട്ട്
ടെല്‍ അവീവ്: സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതിലുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇസ്രയേല്‍. അബദ്ധവശാല്‍ സംഭവിച്ചതായതിനാല്‍ ബന്ദികളെ വധിച്ച സൈനികര്‍ക്കെതിരെ തത്കാലം നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) വ്യക്തമാക്കി. ആക്രമണം നടത്തുന്ന സമയം ഹീബ്രൂ ഭാഷയില്‍ ബന്ദികള്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചിരുന്നതായും അത് തങ്ങളെ കുടുക്കാനുള്ള ഹമാസിന്റെ യുദ്ധവഞ്ചനയാണെന്ന് കരുതി സൈനികര്‍ ആക്രമണം തുടരുകയായിരുന്നുവെന്നും ഐ.ഡി.എഫ്. കുറ്റപത്രത്തില്‍ വ്യക്തമാക്കി. ബന്ദികളുണ്ടായിരുന്ന കെട്ടിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നുവെന്ന് സൈനികര്‍ കരുതി. സൈന്യം കെട്ടിടം വളഞ്ഞപ്പോള്‍ പുറത്തേക്കിറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് ഹമാസുകാരെ സൈനികര്‍ കൊലപ്പെടുത്തി. ബന്ദികളും ഇവരുടെ കൂട്ടത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാകാമെന്നും ഇതിനിടെ സൈന്യം വെടിവെച്ചതാകാമെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
Source link