SPORTS
ജൂണിയർ ബാസ്കറ്റ്: ക്വാർട്ടറിനു കളമൊരുങ്ങി
മഞ്ചേരി: 47-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോളിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസർഗോഡ്, തിരുവനന്തപുരം ടീമുകൾ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, തൃശൂർ, എറണാകുളം, കൊല്ലം, കണ്ണൂർ, ആലപ്പുഴ ടീമുകളും അവസാന എട്ടിൽ ഇടംനേടി.
Source link