മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ ആദ്യ നാലിൽ പ്രവേശിച്ചു. എവർട്ടണിനെ എവേ പോരാട്ടത്തിൽ 3-1ന് സിറ്റി കീഴടക്കി. പരിക്കേറ്റ് പുറത്തിരിക്കുന്ന എർലിംഗ് ഹാലണ്ടിന്റെ അഭാവത്തിൽ ജൂലിയൻ ആൽവരസായിരുന്നു സിറ്റിയുടെ ആക്രമണം നയിച്ചത്. ആദ്യപകുതിയിൽ പിന്നിലായശേഷം ഫിൽ ഫോഡൻ (53’), ആൽവരസ് (64’ പെനാൽറ്റി), ബെർണാഡൊ സിൽവ (86’) എന്നിവരാണ് സിറ്റിയുടെ ഗോൾനേട്ടക്കാർ. പ്രീമിയർ ലീഗ് ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ടിംഗ് ഇലവനെ (ശരാശരി 23 വയസ്, 21 ദിനം) ഇറക്കിയ ചെൽസി അവസാന സമയത്ത് ലഭിച്ച പെനാൽറ്റിയിലൂടെ ജയം സ്വന്തമാക്കി. ഹോം മത്സരത്തിൽ ചെൽസി 2-1ന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു.
18 മത്സരങ്ങളിൽനിന്ന് 37 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്താണ്. 25 പോയിന്റുള്ള ചെൽസി പത്താമതും. ലിവർപൂളും (42) ആഴ്സണലും (40) തമ്മിലാണ് 2023 കലണ്ടർ വർഷാവസാനം പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത് ഇരിക്കാനായുള്ള പോരാട്ടം നടക്കുന്നത്.
Source link