മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിക്ക് മിന്നും ജയം. ഹോം മത്സരത്തിൽ മുംബൈ സിറ്റി 30 ന് ചെന്നൈയിൽ എഫ്സിയെ കീഴടക്കി. ലാൽ ഛാങ്ങ്തെ (52ാം മിനിറ്റ്), വിക്രം പ്രതാപ് സിംഗ് (80ാം മിനിറ്റ്, പെനാൽറ്റി), ഗുർക്കിരത് സിംഗ് (90 മിനിറ്റ്) എന്നിവരാണ് മുംബൈ സിറ്റിക്കു വേണ്ടി ഗോൾ നേടിയത്.
ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മുംബൈ സിറ്റി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തി. കേരള ബ്ലാസ്റ്റേഴ്സ് (12 മത്സരങ്ങളിൽ 26 പോയിന്റ്), എഫ്സി ഗോവ (ഒന്പത് മത്സരങ്ങളിൽ 23 പോയിന്റ്) എന്നീ ക്ലബ്ബുകളാണ് ലീഗിൽ ആദ്യ രണ്ട് സ്ഥാനത്തുള്ളത്.
Source link