സിഐഎസ്എഫ്: ഇനി നീന നയിക്കും; സിഐഎസ്എഫ് ഡയറക്ടർ ജനറലാകുന്ന ആദ്യ വനിത
ന്യൂഡൽഹി ∙ കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സിഐഎസ്എഫ്) ഡയറക്ടർ ജനറലായി നീന സിങ്ങിനെ നിയമിച്ചു കേന്ദ്ര പഴ്സനേൽ മന്ത്രാലയം ഉത്തരവിറക്കി. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് 1989 ബാച്ച് രാജസ്ഥാൻ കേഡർ ഉദ്യോഗസ്ഥയായ നീന. നിലവിൽ സിഐഎസ്എഫിൽ സ്പെഷൽ ഡയറക്ടറാണ്. 2024 ജൂലൈ 31 വരെയാണു നിയമനം.
ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) മേധാവി അനിഷ് ദയാൽസിങ്ങിനെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) മേധാവിയായി മാറ്റിനിയമിച്ചു. 1988 ബാച്ച് മണിപ്പുർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ സിആർപിഎഫിന്റെ അധികച്ചുമതല വഹിക്കുകയാണ്. ഒരു വർഷത്തേക്കാണു നിയമനം. ഇന്റലിജൻസ് ബ്യൂറോ (ഐബി) സ്പെഷൽ ഡയറക്ടർ രാഹുൽ രസ്ഗോത്രയാണ് ഐടിബിപി മേധാവി. 1989 ബാച്ച് മണിപ്പുർ കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹത്തിനു 2025 സെപ്റ്റംബർ 30 വരെ ചുമതലയിൽ തുടരാം.
1989 ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥൻ വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ് എന്നിവയുടെ ഡയറക്ടർ ജനറലായും നിയമിച്ചു.
Source link