അയോധ്യ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഫ്ലാഗ് ഓഫ് നാളെ

ന്യൂഡൽഹി ∙ അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അയോധ്യ ജംക്‌ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് ‘അയോധ്യ ധാം ജംക്‌ഷൻ’ എന്നു പുതുക്കി ഉത്തരവിറക്കി.
ന്യൂഡൽഹി (ആനന്ദ് വിഹാർ) – അയോധ്യ വന്ദേഭാരത് സർവീസും അമൃത് ഭാരത് പുഷ്പുൾ സർവീസുകളും മോദി ഫ്ലാഗ് ഓഫ് ചെയ്യും. അയോധ്യയിൽ റോഡ്ഷോയിലും മോദി പങ്കെടുക്കുന്നുണ്ട്. അയോധ്യ വന്ദേഭാരതിനൊപ്പം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലൂടെ ഓടുന്ന 5 പുതിയ വന്ദേഭാരത് ട്രെയിനുകളും മോദി വിഡിയോ കോൺഫറൻസിങ്ങിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു– ഗോവ, ബെംഗളൂരു– കോയമ്പത്തൂർ വന്ദേഭാരത് ട്രെയിനുകളും ഇതിലുൾപ്പെടും.
അയോധ്യ നഗരം മോടിപിടിപ്പിക്കാനുള്ള 11,100 കോടി രൂപയുടെ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. പുതിയ 4 റോഡുകളുടെ ഉദ്ഘാടനവും നിർവഹിക്കും. 2180 കോടി രൂപ ചെലവിലാണ് രാമക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകൾ നവീകരിച്ചിരിക്കുന്നത്.
അയോധ്യയിലെ പദ്ധതികൾക്കൊപ്പം ഉത്തർപ്രദേശിൽ നടപ്പാക്കുന്ന 4600 കോടി രൂപയുടെ മറ്റു വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിടും.
English Summary:
Ayodhya railway station and airport to be flagged off tomorrow
Source link