യുദ്ധസജ്ജമാകാൻ സൈന്യത്തിനു കിമ്മിന്‍റെ നിർദേശം


സി​​​യൂ​​​ൾ: യു​​​ദ്ധ​​​സ​​​ജ്ജ​​​മാ​​​കാ​​​ൻ സൈ​​​ന്യ​​​ത്തോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ച് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ൻ. അ​​​മേ​​​രി​​​ക്ക​​​ൻ നീ​​​ക്ക​​​ങ്ങ​​​ൾ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മെ​​​ങ്കി​​​ലും, ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ​​​നി​​​ന്നു പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​യാ​​​ൽ ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്ന ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന ഇ​​​തി​​​നൊ​​​പ്പം ചേ​​​ർ​​​ത്തു​​​വാ​​​യി​​​ക്ക​​​ണം. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ വ​​​ർ​​​ക്കേ​​​ഴ്സ് പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം​​​ദി​​​നം കിം ​​​സൈ​​​നി​​​ക​​​നേ​​​തൃ​​​ത്വ​​​ത്തി​​​നും ആ​​​യു​​​ധ​​​വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കും യു​​​ദ്ധ​​​സ​​​ജ്ജ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യെ​​​ന്നു കൊ​​​റി​​​യ​​​ൻ സെ​​​ൻ​​​ട്ര​​​ൽ ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. മാ​​​റി​​​യ ലോ​​​ക​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ത​​​ലാ​​​ളി​​​ത്ത​​​വി​​​രു​​​ദ്ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ വി​​​പു​​​ലീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് കിം ​​​നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യെ നേ​​​രി​​​ടാ​​​ൻ റ​​​ഷ്യ, ചൈ​​​ന തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ സ​​​ഹ​​​ക​​​ര​​​ണം സ്ഥാ​​​പി​​​ക്കാ​​​നു​​​മാ​​​ണു കിം ​​​ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും നി​​​രീ​​​ക്ഷ​​​ക​​​ർ ക​​​രു​​​തു​​​ന്നു.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ അ​​​ണ്വാ​​​യു​​​ധ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണു കി​​​മ്മി​​​ന്‍റെ പു​​​തി​​​യ നീ​​​ക്കം. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തി​​​ലെ സ​​​മ്മ​​​ർ​​​ദ​​​ശ​​​ക്തി​​​യാ​​​യി ഈ ​​​ആ​​​യു​​​ധ​​​ങ്ങ​​​ളെ കിം ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചേ​​​ക്കും. അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ഈ ​​​ന​​​യ​​​ത​​​ന്ത്ര​​​നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. അ​​​ടു​​​ത്ത വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും മു​​​ന്നോ​​​ടി​​​യാ​​​യി, ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സൈ​​​നി​​​ക പ്ര​​​കോ​​​പ​​​ന​​​ത്തി​​​നും സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും ശ്ര​​​മി​​​ച്ചേ​​​ക്കു​​​മെ​​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് അ​​​ടു​​​ത്തി​​​ടെ കിം ​​​സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി​​​യെ​​​ന്നും സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.


Source link

Exit mobile version