സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
കൊച്ചി: സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായി. ഈ വര്‍ഷം ഇതുവരെ 14 തവണയാണ് സ്വര്‍ണവില റിക്കാര്‍ഡ് ഭേദിച്ചത്. 2020 ഓഗസ്റ്റ് ഏഴിലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും ജനുവരി 24 ന് തകര്‍ത്തായിരുന്നു സ്വര്‍ണവില ആദ്യ റിക്കാര്‍ഡിന് തുടക്കമിട്ടത്. ഗ്രാമിന് 825 രൂപയുടെയും പവന് 6,600 രൂപയുടെയും വ്യത്യാസമാണുണ്ടായത്. കഴിഞ്ഞ ജനുവരി ഒന്നിന് 5,060 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ അത് ഗ്രാമിന് 5,890 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 830 രൂപയുടെയും പവന് 6,640 രൂപയുടെയും വര്‍ധനയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല് ലക്ഷം രൂപയുടെ വിലവര്‍ധനവുണ്ടായി.
2017 ജനുവരി ഒന്നിന് ഗ്രാമിന് 2,645 രൂപയും പവന് 21,160 രൂപയുമായിരുന്നു വില. ഇന്നലെ സര്‍വകാല റിക്കാര്‍ഡായി ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിട്ടാണു വില്പന നടന്നത്. ഇക്കാലയളവില്‍ ഗ്രാമിന് 3205 രൂപയും പവന് 25,640 രൂപയും വര്‍ധിക്കുകയുണ്ടായി. പുതുവര്‍ഷത്തിലും സ്വര്‍ണവില മുന്നോട്ടു കുതിക്കുമെന്നാണ് വിപണി നല്കുന്ന സൂചന.

Source link