‘സുഹൃത്തുക്കള്‍ക്ക് വിജയം ആശംസിക്കുന്നു’; മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുതിന്‍


മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്ക് സന്ദര്‍ശനത്തിനായി ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പുതിന്‍ ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടും പ്രക്ഷുബ്ധമായിരിക്കുമ്പോഴും ഏഷ്യയിലെ ഞങ്ങളുടെ യഥാര്‍ഥ സുഹൃത്തായ ഇന്ത്യയുമായുള്ള ബന്ധം നല്ല രീതിയില്‍ പുരോഗമിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിന്‍ പറഞ്ഞു. ഞങ്ങളുടെ പ്രിയ സുഹൃത്തായ മോദി റഷ്യ സന്ദര്‍ശിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും പുതിന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങളുടെ സുഹുത്തക്കള്‍ക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നതായും ഏത് രാഷ്ട്രീയ സഖ്യം അധികാരത്തില്‍ വന്നാലും ന്യൂഡല്‍ഹിയും മോസ്‌കോയും തമ്മിലുള്ള സൗഹൃദബന്ധം ഊഷ്മളമായി തുടരുമെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു.


Source link

Exit mobile version