CINEMA

ആ പെൺകുട്ടി എന്റെ കസിൻ: അത് പ്രാങ്ക് വിഡിയോയെന്ന് വിശാൽ

അ‍ജ്ഞാതയായ യുവതിക്കൊപ്പം ന്യൂയോർക്ക് നഗരത്തിൽ കറങ്ങുന്ന വൈറൽ വിഡിയോയിൽ പ്രതികരണവുമായി നടൻ വിശാൽ. തന്റെ ബന്ധുക്കളൊപ്പിച്ച ഒരു പ്രാങ്ക് വിഡിയോയാണ് ഇതെന്നും ഇതൊന്നും കാര്യമായി എടുക്കരുതെന്നും വിശാൽ പറഞ്ഞു.  ന്യൂയോർക്ക് നഗരത്തിൽ വച്ചാണ് തങ്ങളെ കണ്ടതെന്ന വാർത്താമാത്രമാണ് ഇതിൽ ശരിയെന്നും ബാക്കിയുള്ളതെല്ലാം പ്രേക്ഷകരുടെ ഡിറ്റക്ടീവ് ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ഊഹാപോഹങ്ങൾ മാത്രമാണെന്നും വിശാൽ എക്‌സിൽ കുറിച്ചു.
‘‘ക്ഷമിക്കണം സുഹൃത്തുക്കളേ, ഇക്കഴിഞ്ഞ ദിവസം പ്രചരിച്ച വിഡിയോയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താൻ സമയമായി എന്ന് ഞാൻ കരുതുന്നു.  വിഡിയോയുടെ ലൊക്കേഷന്റെ കാര്യത്തിൽ നിങ്ങൾ കരുതിയത് സത്യമാണ്, അതെ ഞാൻ ന്യൂയോർക്കിലാണ് ഉള്ളത്.  ഇത് എന്റെ കസിൻസുമായുള്ള പതിവ് അവധികേന്ദ്രമാണ്.  ഒരു വർഷത്തെ തിരക്കുകൾക്ക്‌ ശേഷം എല്ലാ വർഷവും എന്നെത്തന്നെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി ഇവിടെ എത്താറുണ്ട്.

Sorry guys, I guess it’s time to reveal the truth about the recent video. Well well well, it’s half true in terms of location, yes I am in New York which is my regular retreat place with my cousins, which is a ritual of destressing myself every year after a super chaotic rest of…— Vishal (@VishalKOfficial) December 27, 2023

പക്ഷേ വിഡിയോയുടെ പേരിൽ പ്രചരിച്ച മറ്റുകാര്യങ്ങൾ യഥാർഥത്തിൽ ക്രിസ്മസ് ദിനത്തിൽ എന്റെ കസിൻസ് ഒപ്പിച്ച തമാശയാണ്. എന്തായാലും എന്റെ കസിൻസ് സംവിധാനം ചെയ്ത പ്രാങ്ക് വിഡിയോ ലക്‌ഷ്യം കണ്ടു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.  എന്റെ ബാല്യത്തിലേക്ക് മടങ്ങിപ്പോയി, കുട്ടിത്തമുള്ള കാര്യങ്ങൾ ചെയ്യാൻ ഞാൻ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്, അതൊരു നല്ല ഫീലിങ്ങാണ്.  നിങ്ങൾ പറ്റിക്കപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നു .  ഇതോടുകൂടി ആ വിഡിയോയെക്കുറിച്ച് നിങ്ങളുടെ ഡിറ്റക്റ്റീവ് ബുദ്ധിയിൽ കണ്ടെത്തിയ എല്ലാ ഊഹാപോഹങ്ങൾക്കു വിരാമമിടണമെന്ന് അഭ്യർഥിക്കുകയാണ്.  ചില കമന്റുകൾ എന്നെ തീർച്ചയായും വേദനിപ്പിച്ചു. എന്നാലും ആരോടും പിണക്കമൊന്നുമില്ല. ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു.’’–വിശാൽ കുറിച്ചു. 

ഒരു യുവതിയെ ചേർത്തുപിടിച്ചുകൊണ്ട് ന്യൂയോർക്ക് നഗരത്തിൽ ചുറ്റിക്കറങ്ങുന്ന നടൻ വിശാലിന്റെ വിഡിയോ കഴിഞ്ഞദിവസമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.  സന്തോഷത്തോടെ നടന്നുനീങ്ങുന്ന വിശാൽ തങ്ങളുടെ വിഡിയോ ആരോ എടുക്കുന്നുണ്ടെന്നറിഞ്ഞയുടൻ ഹുഡി വച്ച് മുഖം മറച്ച് ഓടി പോകുന്നത് വിഡിയോയിൽ ദൃശ്യമാണ്. 

അവിവാഹിതനായ വിശാൽ തന്റെ അജ്ഞാത കാമുകിക്കൊപ്പം അവധി ആഘോഷിക്കാൻ ന്യൂയോർക്കിൽ എത്തിയതാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നിരുന്നത്.  എന്നാൽ ഇത് ഏതെങ്കിലും സിനിമയുടെ പ്രൊമോഷൻ ആയിരിക്കും എന്ന വിധത്തിലും കമന്റുകൾ വന്നിരുന്നു.

English Summary:
Vishal Reveals His Mystery Woman In New York Is A Prank


Source link

Related Articles

Back to top button