WORLD
പറക്കുന്ന വിമാനത്തില്‍ നിന്ന് മൊബൈല്‍ താഴെ വീണു, ‘ലാന്‍ഡ് ചെയ്തത്’ പന്നിക്കൂട്ടില്‍; വീഡിയോ വൈറല്‍

‘എയറില്‍’ നിന്നുള്ള ഒരു വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നെക്‌സ്റ്റ് ഡോര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്ന് ആകാശത്തിന്റെ മനോഹരമായ ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതിച്ച മൊബൈല്‍ ഫോണിന്റെ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നാണ് ഫോണ്‍ താഴെ വീണത്. വീഡിയോ ചിത്രീകരിക്കവെ അപ്രതീക്ഷിതമായി ഫോണ്‍ കയ്യില്‍ നിന്ന് വഴുതിപോകുകയായിരുന്നു. ആയിരക്കണക്കിന് അടി താഴേക്കാണ് ഫോണ്‍ പതിച്ചത്. നിലത്തെത്തുന്നത് വരെയും അതിന് ശേഷവും മൊബൈല്‍ ഫോണിലെ വീഡിയോ റെക്കോര്‍ഡിങ് ഓണായിരുന്നു. ഫോണ്‍ ‘എയറി’ലായ സമയത്തെ കാറ്റിന്റെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം.
Source link