WORLD

ഓസ്‌ട്രേലിയയിലെ ശക്തമായ മഴയും കൊടുങ്കാറ്റും; മരണം ഒമ്പതായി, ലക്ഷത്തിലധികം വീടുകള്‍ ഇരുട്ടില്‍


ക്വീന്‍സ് ലാന്‍ഡ്: ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം ഒന്‍പതായി. മൂന്നു ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും നിലവില്‍ ആശ്വാസമായെങ്കിലും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഗോള്‍ഡ് കോസ്റ്റ് മേയര്‍ അറിയിച്ചു. ഡിസംബര്‍ 25ന് രാത്രി മുതലാണ് ഓസ്‌ട്രേലിയയിലെ തെക്കു കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കൊടുങ്കാറ്റും തുടങ്ങിയത്. രാജ്യം ഇന്നുവരെ കാണാത്ത് പ്രകൃതിക്ഷോഭങ്ങളാണ് ഉണ്ടായതെന്നാണ് വിവരം. 1200 ലധികം കൂടുതല്‍ ഫോണ്‍ കോളുകളാണ് സഹായം ആവശ്യപ്പെട്ട് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിലേക്ക് തിങ്കളാഴ്ച രാത്രി മാത്രമെത്തിയത്.


Source link

Related Articles

Back to top button