കൂരിരുട്ടാണ് ചുറ്റിനും. ഇവിടത്തെ ജനജീവിതത്തെ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞുകളഞ്ഞു. ഗോള്‍ഡ് കോസ്റ്റിലാണ് ഞാനും കുടുംബവും താമസിക്കുന്നത്. ദുബായിയുടെയും സിങ്കപ്പൂരിന്റെയും മാതൃകയില്‍ പണിതുയര്‍ത്തിയ ഓസ്‌ട്രേലിയന്‍ നഗരമാണിത്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി. ഓസ്‌ട്രേലിയയിലെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണിത്.ഇവിടെ മൂന്നുദിവസമായി വൈദ്യുതിയില്ല. ഒന്നരലക്ഷം വീടുകളാണ് ഇരുട്ടിലായിരിക്കുന്നത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള മരണസംഖ്യ ഏഴായി. നാട്ടിലേത് വെച്ചുനോക്കുമ്പോള്‍ ഇത് ചെറുതായി തോന്നാം. വാഹനമോടിച്ച് പോകുമ്പോള്‍ മുകളിലേക്ക് മരംവീണും ബോട്ടുതകര്‍ന്നുമൊക്കെയാണ് മരണം സംഭവിച്ചത്. വെള്ളക്കെട്ടില്‍പ്പെട്ട് മരിച്ചത് കുട്ടികളാണ് എന്നതാണ് ഏറ്റവും സങ്കടകരം. അങ്ങനെ അപകടഭീതിയിലാണ് ഞങ്ങളെല്ലാവരും.
Source link