SPORTS

കെ.എൽ. രാഹുലിനും എൽഗറിനും സെഞ്ചുറി


സെ​​ഞ്ചൂ​​റി​​യ​​ൻ: കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ സെ​​ഞ്ചു​​റി​​ക്ക് ഡീ​​ൻ എ​​ൽ​​ഗ​​റി​​ലൂ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മ​​റു​​പ​​ടി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ (101) സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ൽ ഇ​​ന്ത്യ 245 റ​​ണ്‍​സ് നേ​​ടി. 38 റ​​ണ്‍​സ് നേ​​ടി​​യ വി​​രാ​​ട് കോ​​ഹ്‌ലി​​യാ​​ണ് ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ര​​ണ്ടാ​​മ​​ത്തെ ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​റി​​ന് ഉ​​ട​​മ. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക വെ​ളി​ച്ച​ക്കു​റ​വി​നെ തു​ട​ർ​ന്ന് രണ്ടാംദിനം മ​ത്സ​രം നി​ർ​ത്തു​ന്പോ​ൾ 66 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 256 റ​ൺ​സ് എ​​ടു​​ത്തു. സെ​​ഞ്ചു​​റി നേ​​ടി​​യ ഡീ​​ൻ എ​​ൽ​​ഗ​​റാ​​ണ് (140 നോ​ട്ടൗ​ട്ട്) ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പോ​​രാ​​ട്ടം ന​​യി​​ച്ച​​ത്. ഡേ​​വി​​ഡ് ബെ​​ഡി​​ങ്ഗം (56) അ​​ർ​​ധ​​സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി. അ​ഞ്ച് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 11 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് ആ​തി​ഥേ​യ​ർക്കായി. എ​​ട്ട് വി​​ക്ക​​റ്റി​​ന് 208 എ​​ന്ന നി​​ല​​യി​​ലാ​​ണ് ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. 70 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ തു​​ട​​ർ​​ന്ന രാ​​ഹു​​ൽ നേ​​രി​​ട്ട 133-ാം പ​​ന്തി​​ൽ സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി. ടെ​​സ്റ്റി​​ൽ രാ​​ഹു​​ലി​​ന്‍റെ ഏ​​ഴാം സെ​​ഞ്ചു​​റി​​യാ​​ണ്.

രാ​​ഹു​​ൽ നേ​​ട്ടം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ൽ നേ​​ടി​​യ ഏ​​ഴ് സെ​​ഞ്ചു​​റി​​യി​​ൽ ആ​​റും വി​​ദേ​​ശ​​ത്താ​​ണ്. ക​​ഴി​​ഞ്ഞ 15 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഏ​​ഷ്യ​​ക്ക് പു​​റ​​ത്ത് ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ​​തി​​ൽ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യ്ക്ക് ഒ​​പ്പം (6) ര​​ണ്ടാം സ്ഥാ​​ന​​ത്തും രാ​​ഹു​​ൽ എ​​ത്തി. വി​​രാ​​ട് കോ​​ഹ്‌ലി​​യാ​​ണ് (13) ഈ ​​പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്. സെ​​ഞ്ചൂ​​റി​​യ​​നിൽ രാ​​ഹു​​ലി​​ന്‍റെ ര​​ണ്ടാം ടെ​​സ്റ്റ് സെ​​ഞ്ചു​​റി​​യാ​​ണ്. ഈ ​​വേ​​ദി​​യി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ സ​​ന്ദ​​ർ​​ശ​​ക ബാ​​റ്റ​​റാ​​ണ് രാ​​ഹു​​ൽ. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മ​​ണ്ണി​​ൽ ഒ​​ന്നി​​ല​​ധി​​കം സെ​​ഞ്ചു​​റി​​യു​​ള്ള മൂ​​ന്ന് ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രി​​ൽ ഒ​​രാ​​ളു​​മാ​​യി രാ​​ഹു​​ൽ. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (5), വി​​രാ​​ട് കോ​​ഹ്‌ലി (2) ​​എ​​ന്നി​​വ​​രാ​​ണ് മ​​റ്റു ര​​ണ്ട് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ.


Source link

Related Articles

Back to top button