മുംബൈ: ആഭ്യന്തര ഓഹരിവിപണികളായ സെൻസെക്സും നിഫ്റ്റിയും ചരിത്രം തിരുത്തി കുതിപ്പുതുടരുകയാണ്. ഈ മാസം ഇതുവരെ എട്ടു ശതമാനത്തിനടുത്തു വർധന നേടാൻ വിപണിക്കു സാധിച്ചു. കഴിഞ്ഞ മാസത്തെ അഞ്ചു ശതമാനം നേട്ടത്തിനു പുറമേയാണിത്. ഇന്നലെ 21,497.65 എന്ന നിലയിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി50, 21,675.7 എന്ന പുതിയ ഉയരം സൃഷ്ടിച്ചു. 71,492.02 പോയിന്റിൽ തുടങ്ങിയ സെൻസെക്സാകട്ടെ, 72,119.85 എന്ന നിലയിലുമെത്തി. സെൻസെക്സ് 702 പോയിന്റ് നേട്ടത്തിൽ 72,038.43ലും നിഫ്റ്റി 213 പോയിന്റ് വർധിച്ച് 21,654.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതാദ്യമായാണ് സെൻസെക്സ് 72,000 പോയിന്റിനുമേൽ ക്ലോസ് ചെയ്യുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ ആകെ വിപണിമൂല്യം 361.3 ലക്ഷം കോടി രൂപ വരും; ഒറ്റ സെഷനിൽ 2.4 ലക്ഷം കോടിയുടെ നേട്ടം. അതേസമയം, മിഡ്കാപ്, സ്മോൾകാപ് സൂചികകളിൽ കാര്യമായ നേട്ടമില്ല. മിഡ്കാപ് സൂചിക 0.41 ശതമാനവും സ്മോൾകാപ് സൂചിക 0.20 ശതമാനവും മാത്രമാണ് ഇന്നലെ വർധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ലാഴ്സണ് & ടുർബേ, നെസ്ലെ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ, അൾട്രാടെക് സിമന്റ് എന്നിവയാണ് ഇന്നലെ ബിഎസ്ഇയിൽ നേട്ടം കൊയ്ത കന്പനികൾ. നിഫ്റ്റിയിലാകട്ടെ 39 കന്പനികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 10 കന്പനികൾക്കു നഷ്ടം നേരിട്ടപ്പോൾ, ഹീറോ മോട്ടോകോർപിനു മാറ്റമില്ല. കുതിപ്പിന്റെ കാരണങ്ങൾ 1. നിരക്കിലെ പ്രതീക്ഷ അമേരിക്കയിൽ പണപ്പെരുപ്പം കുറയുകയാണ്. അടുത്ത വർഷം മാർച്ച് മുതൽ യുഎസ് ഫെഡ് റിസർവ് പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. നിരക്ക് കുറയുന്പോൾ പണസംവിധാനത്തിലേക്കു കൂടുതൽ പണം ഒഴുകിയെത്തും. ഇതു കന്പനികൾക്കും നേട്ടമാണ്.
2. ആഭ്യന്തരവളർച്ച ഇന്ത്യൻ സന്പദ്വ്യവസ്ഥ കണക്കുകളിലെങ്കിലും കരുത്തുറ്റ നിലയിലാണ്. അടുത്ത സാന്പത്തിക വർഷം ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യയാകുമെന്നാണ് റേറ്റിംഗ് ഏജൻസിയായ ഫിച്ചിന്റെ പ്രവചനം. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 7.7 ശതമാനം വളർച്ചയാണു വിദഗ്ധർ പ്രവചിക്കുന്നത്. തുടർന്നുള്ള പാദങ്ങളിലും ഈ കുതിപ്പ് തുടരുമെന്നു കരുതപ്പെടുന്നു. 3. വിദേശനിക്ഷേപം കഴിഞ്ഞ മാസം മുതൽ വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്കു പണമൊഴുക്കുകയാണ്. നവംബറിൽ വെറും 24,546 കോടിയായിരുന്ന വിദേശനിക്ഷേപം, ഡിസംബറിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 78,903 കോടി രൂപയിലേക്കു കുതിച്ചുയർന്നിട്ടുണ്ട്. ഇന്ത്യയുടെ സാന്പത്തിക വളർച്ചാ പ്രതീക്ഷകളും യുഎസ് ഫെഡ് നിരക്കു കുറയ്ക്കുമെന്ന പ്രവചനങ്ങളും ഇതിനു വളമേകിയെന്നു വേണം കരുതാൻ. 4. ആഭ്യന്തരനിക്ഷേപകർ രാജ്യത്തെ ആഭ്യന്തര നിക്ഷേപകരുടെ എണ്ണത്തിൽ വലിയ കുതിപ്പാണു രേഖപ്പെടുത്തുന്നത്. ഇത്, വിദേശനിക്ഷേപകരുടെ വില്പനഭീഷണി ചെറുക്കാൻ ഒരുപരിധി വരെ സഹായിച്ചു. ആഭ്യന്തര നിക്ഷേപകരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 27 ശതമാനവും മാസംതോറും മൂന്നു ശതമാനവും വർധിച്ചതായാണു കണക്കുകൾ. 5. പണമൊഴുക്ക് മിഡ്-സ്മോൾ കാപ് സൂചികകളിലെ നേട്ടത്തിന്റെ ഗുണംലഭിച്ച നിക്ഷേപകർ ലാർജ്കാപിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് വിപണിയുടെ കുതിപ്പിനും കൂടുതൽ സാന്പത്തികനേട്ടത്തിനും കാരണമാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.

Source link