ഇറാൻ യുറേനിയം സന്പുഷ്ടീകരണം വർധിപ്പിച്ചു


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​റാ​​​ൻ യു​​​റേ​​​നി​​​യം സ​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​ പ്ര​​​ക​​​ടി​​​പ്പി​​​ച്ച് യു​​​എ​​​സ്. അ​​​ണു​​​ബോം​​​ബ് നി​​​ർ​​​മി​​​ക്കാ​​​ൻ പോ​​​ന്ന നി​​​ല​​​വാ​​​ര​​​ത്തി​​​ന​​​ടു​​​ത്താ​​​ണ് ഇ​​​റാ​​​ന്‍റെ യു​​​റേ​​​നി​​​യം സ​​​ന്പൂ​​​ഷ്ടീ​​​ക​​​ര​​​ണ​​​മെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ മു​​​ന്ന​​​റി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. ന​​​താ​​​ൻ​​​സ്, ഫോ​​​ർ​​​ഡോ പ്ലാ​​​ന്‍റു​​​ക​​​ളി​​​ൽ മാ​​​സം ഒ​​​ന്പ​​​തു കി​​​ലോ​​​ഗ്രാം സ​​​ന്പു​​​ഷ്ട യു​​​റേ​​​നി​​​യം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ക​​​ർ ക​​​ണ്ടെ​​​ത്തി. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ് ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു. അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം ശു​​​ദ്ധ​​​ത​​​യി​​​ലാ​​​ണ് ഇ​​​റാ​​​ൻ യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു. 90 ശ​​​ത​​​മാ​​​നം സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ച യു​​​റേ​​​നി​​​യം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് അ​​​ണു​​​ബോം​​​ബ് നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഊ​​​ർ​​​ജാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് 3.67 ശ​​​ത​​​മാ​​​നം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണം മ​​​തി​​​യാ​​​കും.

ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള സം​​​ഘ​​​ങ്ങ​​​ൾ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ അ​​​സ്ഥി​​​ര​​​ത വി​​​ത​​​യ്ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത് ഉ​​​ത്ക​​​ണ്ഠ​​​പ്പെ​​​ടു​​​ന്ന കാ​​​ര്യ​​​മാ​​​ണെ​​​ന്ന് യു​​​എ​​​സ് ദേശീയ സു​​​ര​​​ക്ഷാ സ​​​മി​​​തി​​​ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. സി​​​റി​​​യ​​​യി​​​ലും ഇ​​​റാ​​​ക്കി​​​ലും ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള സാ​​​യു​​​ധസം​​​ഘ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ​​​താ​​​വ​​​ള​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. യെ​​​മ​​​നി​​​ലെ ഹൗ​​​തി വി​​​മ​​​ത​​​ർ ചെ​​​ങ്ക​​​ട​​​ൽ ​​​വ​​​ഴി പോ​​​കു​​​ന്ന ച​​​രു​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ന്നു.


Source link

Exit mobile version