Site icon onlinekeralanews.com

വീണ്ടും സ്ഥാനാർത്ഥിയാക്കിയില്ല, സി.പി.ഐ സ്ഥാനം രാജിവച്ച് സി.സി. മുകുന്ദൻ എം.എൽ.എ


നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും, ഗീതാഗോപിക്ക് സീറ്റ് നൽകിയതിൽ എതിർപ്പ്തൃശൂർ: നാട്ടിക നിയമസഭ മണ്ഡലത്തിൽ വീണ്ടും സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐയോട് ഇടഞ്ഞ് പാർട്ടി സിറ്റിംഗ് എം.എൽ.എ സി.സി.മുകുന്ദൻ. സി.പി.ഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുകുന്ദൻ പറഞ്ഞു. വേണ്ടിവന്നാൽ എം.എൽ.എ സ്ഥാനവും രാജിവയ്ക്കും. കോൺഗ്രസ് നേതാക്കൾ പിന്തുണയറിയിച്ചിട്ടുണ്ട്. പാർട്ടി പിന്നിൽ നിന്ന് കുത്തി. എന്നെ മാറ്റി ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും വ്യക്തമാക്കി.കുറച്ചുനാളായി പാർട്ടിയുമായി സ്വരച്ചേർച്ചയിലല്ല മുകുന്ദൻ. അദ്ദേഹത്തിന്റെ പി.എയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളും വിവാദമായിരുന്നു. ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജില്ലാസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതോടെ ഒരുവട്ടം കൂടി മത്സരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ.


Source link

Exit mobile version