CINEMA

എല്ലാം വിധി, എലിസബത്ത് എനിക്കൊപ്പമില്ല, അവൾ തങ്കം: ഒടുവിൽ വെളിപ്പെടുത്തി ബാല

ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന് വ്യക്തമാക്കി നടന്‍ ബാല. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്നും ശുദ്ധമായ സ്വഭാവമുള്ള നല്ല വ്യക്തിത്വത്തിനുടമയാണ് അവരെന്നും ബാല പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘‘എലിസബത്തിനെ വച്ച് ഇവരെയാരെയും താരതമ്യം ചെയ്യരുത്. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലതു മാത്രമേ വരൂ. ”–ബാല പറഞ്ഞു.

സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയിൽ പെട്ടന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകരും ചോദിക്കുന്നത്. ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എല്ലാകാര്യങ്ങൾക്കും എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ പിന്നീട് കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

ബാലയുടെ ഈ കഴിഞ്ഞ നാൽപ്പത്തിയൊന്നാം പിറന്നാൾ‌ ആഘോഷ വേളയിലും എലിസബത്തിനെ കണ്ടില്ല. സുഹൃത്തുക്കൾക്കൊപ്പമാണ് ബാല പിറന്നാൾ ആഘോഷിച്ചത്. അതേസമയം ജോലിക്കായി കേരളം വിട്ട് വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയാറുണ്ടെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുമുണ്ട്. 

English Summary:
Bala about Elizabeth


Source link

Related Articles

Back to top button