ബിജുക്കുട്ടൻ നായകൻ; ‘കള്ളന്മാരുടെ വീട്’ പുതുവത്സര നാളിൽ തിയറ്ററിൽ
ബിജുക്കുട്ടൻ നായകനായെത്തുന്ന ചിത്രം കള്ളന്മാരുടെ വീട് റിലീസിനൊരുങ്ങുന്നു. പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ ‘കള്ളനാക്കി’ കള്ളന്മാരുടെ വീട് എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്.
ഫിക്‌ഷൻ ഉൾപ്പെടുത്തി ഒരു എന്റർടെയ്നറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നസീർ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്‌റ്റിൻ, കരിങ്കാളി എന്ന ഹിറ്റു പാട്ടിലൂടെ വൈറലായ ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം സിനിമ മോഹികളായ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്.
കെഎച്ച് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി. രാജ് നിർവഹിക്കുന്നു. ജോയ്സ് ളാഹ,സുധാംശു എന്നിവർ എഴുതിയ വരികൾക്ക് അൻവർ സാദത്ത്,ദക്ഷിണമൂർത്തി എന്നിവർ സംഗീതം പകരുന്നു. ബിജിഎം എത്തിക്സ് മ്യൂസിക്.
എഡിറ്റിങ് സനു സിദ്ദിഖ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുഹമ്മദ് ഷെറീഫ്, മുജീബ് റഹ്മാൻ,ശ്രീകുമാർ രഘുനാഥൻ. കല മധു,ശിവൻ കല്ലടിക്കോട്. മേക്കപ്പ് സുധാകരൻ. വസ്ത്രാലങ്കാരം ഉണ്ണി പാലക്കാട്. കൊറിയോഗ്രാഫർ ശബരീഷ്. സ്റ്റിൽസ് രാംദാസ് മാത്തൂർ.
പരസ്യകല ഷമീർ.ആക്‌ഷൻ മാഫിയ ശശി, വിഘ്നേഷ്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ-ഹക്കിം ഷാ. അസിസ്റ്റന്റ് ഡയറക്ടർ മുത്തു കരിമ്പ. പ്രൊഡക്‌ഷൻ കൺട്രോളർ ചെന്താമരക്ഷൻ പി.ജി.. പുതുവത്സരത്തിൽ കള്ളന്മാരുടെ വീട് ” തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ എം.കെ. ഷെജിൻ.
English Summary:
Kallanmarude Veedu New Year Release
Source link