‘പെൺസുഹൃത്തിനൊപ്പം വിശാൽ ന്യൂയോർക്കിൽ?’; ക്യാമറ കണ്ടതോടെ മുഖം മറച്ച് ഓട്ടം

47-ാം വയസ്സിലും അവിവാഹിതനായി തുടരുന്ന താരമാണ് നടന്‍ വിശാല്‍. ഇപ്പോഴിതാ ഒരു പെൺസുഹൃത്തിനൊപ്പം നടക്കുന്ന വിശാലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ന്യൂയോര്‍ക്കില്‍ ഒരു യുവതിക്കൊപ്പം ചുറ്റിക്കറങ്ങുന്ന വിശാലിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. ന്യൂയോര്‍ക്കിലൂടെ തെരുവിലൂടെ യുവതിക്കൊപ്പം ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന വിശാലിനെ വിഡിയോയില്‍ കാണാം.
വിഡിയോ എടുത്തയാള്‍ നടനെ വിളിച്ചപ്പോഴാണ് ക്യാമറ വിശാലിന്റെ ശ്രദ്ധയില്‍പെടുന്നത്. ഇതോടെ മുഖം മറച്ച് പെണ്‍കുട്ടിക്കൊപ്പം വിശാല്‍ ഓടി മറയുന്നതാണ് വിഡിയോയില്‍ ഉള്ളത്. നിരവധി കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. വിശാലിന്റെ രഹസ്യ കാമുകിയാണിതെന്നാണ് ഉയരുന്ന വാദം.
ക്രിസ്മസ് ആഘോഷിക്കാനായി രഹസ്യ കാമുകിക്കൊപ്പം ന്യൂയോര്‍ക്കില്‍ എത്തിയതാകും താരം എന്നിങ്ങനെയുള്ള കമന്റുകളും പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. തനിക്കെതിരെ ഉയരുന്ന വിവാദങ്ങളിൽ അപ്പോൾ തന്നെ മറുപടിയുമായി എത്തുന്ന താരമാണ് വിശാൽ. എന്നാൽ ഇതൊരു പ്രമോഷൻ തന്ത്രമാണെന്നും പറയുന്നവരുണ്ട്.
പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് എപ്പോഴും ഗോസിപ്പുകോളങ്ങളിൽ ഇടംനേടുന്ന നടനാണ് വിശാൽ. വിവാഹനിശ്ചയം വരെ എത്തിയ നടി അനിഷ റെഡ്ഡിയുമായുള്ള ബന്ധം താരം ഉപേക്ഷിച്ചിരുന്നു. 2019ല്‍ ആയിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം
വരലക്ഷ്മി ശരത്കുമാര്‍, ലക്ഷ്മി മേനോന്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പവും ഗോസിപ്പ് കോളങ്ങളില്‍ വിശാലിന്റെ പേരുകൾ പറഞ്ഞുകേട്ടിരുന്നു. ഇതിനെതിരെ നടന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
English Summary:
Vishal spotted with mystery woman in New York
Source link