പൊടിപടർത്തുന്ന ‘യുദ്ധം’; ആവേശമായി ‘വാലിബന്റെ’ പുതിയ പോസ്റ്റർ

ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ പുതിയ പോസ്റ്റർ. മണലാരണ്യത്തിൽ പോരാട്ടത്തിനായി തയാറെടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമയായ ചിത്രം ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
മോഹൻലാലിനൊപ്പമുള്ള യൂഡ്‌ലി ഫിലിംസിന്റെ ആദ്യ പ്രോജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും. പിആർഓ പ്രതീഷ് ശേഖർ.
English Summary:
Malaikottai Vaaliban New Poster Out
Source link