INDIALATEST NEWS
മുഖഭാഗം മാറ്റിവയ്ക്കാനും ഇനി ത്രീഡി പ്രിന്റിങ്
ചെന്നൈ ∙ ത്രീഡി പ്രിന്റിങ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാനുള്ള സാങ്കേതികവിദ്യ ഐഐടി മദ്രാസിലെ ഗവേഷകർ വികസിപ്പിച്ചു.
ചെന്നൈയിലെ ഡെന്റൽ ഡോക്ടർമാരുടെ സ്റ്റാർട്ടപ്പുമായി സഹകരിച്ചാണു ചർമം മാറ്റിവയ്ക്കൽ, കോശങ്ങൾ വികസിപ്പിക്കൽ തുടങ്ങിയവ വഴി മൂക്ക്, കണ്ണ് തുടങ്ങിയ ഭാഗങ്ങൾ പുനർനിർമിക്കുന്നത്. കോവിഡ്, അനിയന്ത്രിത പ്രമേഹം, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളെത്തുടർന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച് മുഖത്തിനു രൂപമാറ്റമുണ്ടായവർക്കു പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടും. കോവിഡിനു ശേഷം രാജ്യത്ത് 60,000 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചിരുന്നു.
English Summary:
IIT Madras develops 3D-printed face implants for patients suffering from black fungus
Source link