WORLD

വിമാനം തട്ടിക്കൊണ്ടുപോയതോ ? ദുരൂഹത നീങ്ങാതെ MH 370; വീണ്ടും തിരച്ചിലിനൊരുങ്ങി വിദഗ്ധര്‍


ക്വലാലംപുർ: 2014-ൽ മലേഷ്യൻ എയർലെെൻസ് 370- വിമാനം അപ്രത്യക്ഷമായത് സംബന്ധിച്ച നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്താനൊരുങ്ങി വ്യോമയാന രംഗത്തെ വിദ​ഗ്ധർ. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരച്ചിലിനൊരുങ്ങുകയാണ് ഈരംഗത്തെ വിദഗ്ധരായ ജീൻ-ലൂക് മാർച്ചൻഡും പൈലറ്റ് പാട്രിക് ബ്ലെല്ലിയും.വിമാനം തട്ടിക്കൊണ്ടുപോയതാകാം എന്നാണ് ഇരുവരും കരുതുന്നത്. പുതുതായി തിരച്ചിൽ ആരംഭിക്കണം. വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ ബോധപൂർവം ആരോ ഓഫാക്കിയതാണെന്ന വാദവും വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റം ഓട്ടോപൈലറ്റ് മൂലമല്ലെന്ന കണ്ടെത്തലും സംഘം പരിശോധിക്കുന്നുണ്ട്. തങ്ങളുടെ കണ്ടെത്തലുകൾ റോയൽ എയ്‌റോനോട്ടിക്കൽ സൊസൈറ്റിക്ക് മുമ്പാകെ ഇരുവരും അവതരിപ്പിച്ചു.


Source link

Related Articles

Back to top button