SPORTS

പ​​ത​​റാ​​തെ രാ​​ഹു​​ൽ


സെ​​ഞ്ചൂ​​റി​​യ​​ൻ: ഇ​​ന്ത്യ – ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഒ​​ന്നാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം വെ​​ളി​​ച്ച​​ക്കു​​റ​​വു​​മൂ​​ലം ക​​ളി നേ​​ര​​ത്തെ നി​​ർ​​ത്തി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം ക​​ഗി​​സോ റ​​ബാ​​ദ നി​​റ​​ഞ്ഞാ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ അ​​ർ​​ധ സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ൽ ഇ​​ന്ത്യ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 208 റ​​ണ്‍​സെ​​ടു​​ത്തു. റ​​ബാ​​ദ​​യു​​ടെ ബൗ​​ളിം​​ഗ് മി​​ക​​വി​​നു മു​​ൻ​​പി​​ൽ ഇ​​ന്ത്യ​​ൻ നി​​ര അ​​ന്പേ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​ഞ്ച് വി​​ക്ക​​റ്റാ​​ണ് റ​​ബാ​​ദ നേ​​ടി​​യ​​ത്. 59 ഓ​​വ​​ർ മാ​​ത്ര​​മാ​​ണ് ആ​​ദ്യ​​ദി​​നം എ​​റി​​യാ​​നാ​​യ​​ത്. ഇ​​ന്ത്യ​​യു​​ടെ പ്ര​​സി​​ദ്ധ് കൃ​​ഷ്ണ ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു. കെ.​​എ​​ൽ. രാ​​ഹു​​ലും (105 പ​​ന്തി​​ൽ 70 റ​​ണ്‍​സ്), റ​​ണ്ണൊ​​ന്നു​​മെ​​ടു​​ക്കാ​​തെ മു​​ഹ​​മ്മ​​ദ് സി​​റാ​​ജു​​മാ​​ണ് ക്രീ​​സി​​ൽ. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ടി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ക്കം ത​​ക​​ർ​​ച്ച​​യി​​ലാ​​യി​​രു​​ന്നു. 24 റ​​ണ്‍​സി​​ലെ​​ത്തി​​പ്പോ​​ൾ മൂ​​ന്ന് മു​​ൻ​​നി​​ര വി​​ക്ക​​റ്റു​​ക​​ൾ വീ​​ണു. ഇ​​തി​​നു​​ശേ​​ഷം വി​​രാ​​ട് കോ​​ഹ്ലി (64 പ​​ന്തി​​ൽ 38 റ​​ണ്‍​സ്), ശ്രേ​​യ​​സ് അ​​യ്യ​​ർ (50 പ​​ന്തി​​ൽ 31) സ​​ഖ്യം നേ​​ടി​​യ 68 റ​​ണ്‍​സാ​​ണ് ഇ​​ന്ത്യ​​യെ വ​​ൻ വ​​ൻ​​ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് അ​​ല്പ​​മെ​​ങ്കി​​ലും ര​​ക്ഷി​​ച്ച​​ത്.

ഇ​​വ​​രു​​ടെ പു​​റ​​ത്താ​​ക​​ലി​​നു​​ശേ​​ഷം രാ​​ഹു​​ൽ ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വാ​​ല​​റ്റ​​ക്കാ​​രെ കൂ​​ട്ടു​​പി​​ടി​​ച്ച് രാ​​ഹു​​ൽ ന​​ട​​ത്തി​​യ ചെ​​റു​​ത്തു​​നി​​ല്പ്പാ​​ണ്് ഇ​​ന്ത്യ​​യെ 200 റ​​ണ്‍​സ് ക​​ട​​ത്തി. ഏ​​ഴാം വി​​ക്ക​​റ്റി​​ൽ ശാ​​ർ​​ദൂ​​ൽ ഠാ​​ക്കൂ​​റി​​നൊ​​പ്പം (33 പ​​ന്തി​​ൽ​​നി​​ന്ന് 24) 43 റൺസിന്‍റെയും എട്ടാം വിക്കറ്റിൽ ജ​​സ്പ്രീ​​ത് ബും​​റ​​യു​​മാ​​യി (19 പ​​ന്തി​​ൽ 1) ചേ​​ർ​​ന്ന് 27 റ​​ണ്‍​സി​​ന്‍റെയും കൂട്ടുകെട്ടുണ്ടാക്കി. നാ​​ന്ദ്രേ ബ​​ർ​​ഗ​​റി​​നാ​​ണ് ര​​ണ്ട് വി​​ക്ക​​റ്റ്.


Source link

Related Articles

Back to top button