WORLD
ജയിലില്‍ നിന്ന് കാണാതായ റഷ്യന്‍ പ്രതിപക്ഷ നേതാവിനെ മൂന്നാഴ്ചയ്ക്കുശേഷം മറ്റൊരു ജയിലില്‍ ‘കണ്ടെത്തി’

മോസ്‌കോ: ജയിലില്‍ നിന്ന് കാണാതായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ഒടുവില്‍ ‘കണ്ടെത്തി’. ഏറെ അകലെ ആര്‍ട്ടിക് പ്രദേശത്തുള്ള പീനല്‍ കോളനി വിഭാഗത്തില്‍ പെട്ട പോളാര്‍ വൂള്‍ഫ് ജയിലിലാണ് നവല്‍നി ഉള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നേരത്തേ ഉണ്ടായിരുന്ന ജയിലില്‍ നിന്ന് കാണാതായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്. തടവുകാരെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റി ഒറ്റപ്പെടുത്തി പാര്‍പ്പിക്കാനുള്ള പ്രത്യേക ജയിലുകളാണ് പീനല്‍ കോളനികള്‍. റഷ്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് മാസം മാത്രം ശേഷിക്കെയാണ് അലക്‌സി നവല്‍നിയെ അധികൃതര്‍ ഇത്തരമൊരു ജയിലിലേക്ക് മാറ്റുന്നത്. തിരഞ്ഞെടുപ്പില്‍ സുഗമമായി വിജയിച്ച് അഞ്ചാം തവണയും പുതിന്‍ തന്നെ റഷ്യ ഭരിക്കുമെന്നാണ് വിലയിരുത്തല്‍.
Source link