Site icon onlinekeralanews.com

കാട്ടാക്കടയില്‍ എവിടെ? 180 ഏക്കറില്‍ വരുന്നത് 1000 കോടിയുടെ പദ്ധതി


കള്ളിക്കാടില്‍ ബ്രഹ്‌മോസ് എയ്റോസ്‌പെയ്സിന്റെ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് പദ്ധതി പ്രഖ്യാപിച്ചു.ബ്രഹ്‌മോസ് എയ്റോസ്‌പെയ്സ് തിരുവനന്തപുരം ലിമിറ്റഡിന്റെ പുതിയ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് പദ്ധതി കള്ളിക്കാടില്‍ പ്രഖ്യാപിച്ചു. കള്ളിക്കാട് ദീപ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സി.കെ ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കള്ളിക്കാടിന്റെ വികസനത്തിന് ഒരു നാഴികക്കല്ലാകും ബ്രഹ്‌മോസിന്റെ മിസൈല്‍ നിര്‍മ്മാണ യൂണിറ്റെന്ന് എംഎല്‍എ പറഞ്ഞു.ആയിരം കോടിയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ വരുന്നത്. നാടിന്റെ വികസനക്കുതിപ്പിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും മുതല്‍ക്കൂട്ടാകുന്ന പദ്ധതിയിലൂടെ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ക്കും വന്‍തോതിലുള്ള നികുതി വരുമാനത്തിനും വഴിയൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Exit mobile version