ആകാശത്ത് ‘പറക്കും മാനുകള്‍’, പക്ഷേ സാന്താ ക്ലോസിന്റേതല്ല; സംഭവം ഇങ്ങനെ | വീഡിയോ


ക്രിസ്മസുമായി ബന്ധപ്പെട്ട് ലോകത്ത് ഏറ്റവും പ്രചാരമുള്ള വിശ്വാസമാണ് സാന്താ ക്ലോസുമായി ബന്ധപ്പെട്ടത്. ക്രിസ്മസ് രാവില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സാന്തയെത്തുമെന്നാണ് വിശ്വാസം. കഥകള്‍ പ്രകാരം ഉത്തരധ്രുവത്തിൽനിന്നാണ് സാന്താ ക്ലോസ് വരുന്നത്. ക്രിസ്മസെത്തുമ്പോള്‍ റെയിന്‍ഡീര്‍ എന്ന ഇനം മാനുകള്‍ വലിക്കുന്ന ഹിമവണ്ടിയില്‍ കയറി ആകാശത്തിലൂടെ പറന്നാണ് സമ്മാനങ്ങള്‍ നല്‍കാനായി സാന്ത എത്തുക. സാന്താ ക്ലോസ് മാനുകള്‍ വലിക്കുന്ന വണ്ടിയില്‍ ആകാശത്തിലൂടെ പറന്നെത്തുമെന്ന കഥ മിത്താണെങ്കിലും ആകാശത്തിലൂടെ ‘പറക്കുന്ന’ മാനുകളുടെ വീഡിയോ ആണ് അമേരിക്കയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പക്ഷേ ഈ ‘പറക്കും മാനുകള്‍’ സാന്തയുടെ വണ്ടി വലിക്കുന്നവയായിരുന്നില്ല.


Source link

Exit mobile version