CINEMA

56ാം വയസ്സിൽ നടൻ അർബാസ് ഖാന് വിവാഹം; വധുവിന് പ്രായം 41

നടി മലൈക അരോറയുടെ മുൻ ഭര്‍ത്താവും നടനുമായ അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആർടിസ്റ്റ് ഷുറാ ഖാനാണ് വധു. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ താരത്തിന്റെ വിവാഹം സഹോദരി അര്‍പ്പിത ഖാന്റെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു നടന്നത്. ഇരുവരും തമ്മിൽ പതിനഞ്ച് വയസ്സ് പ്രായവ്യത്യാസമുണ്ട്. അർബാസ് ഖാന് 56 ഉം ഷുറയ്ക്ക് 41 വയസ്സുമുണ്ട്.

വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും എത്തി.

1998ല്‍ ആയിരുന്നു മലൈകയും അര്‍ബാസും വിവാഹിതരായത്. 19 വര്‍ഷത്തിന് ശേഷം 2017ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. പിതാവ് അര്‍ബാസ് ഖാന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. ഷുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ പങ്കുവച്ചിരുന്നു.

മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ്. വര്‍ഷങ്ങളായി ലിവിങ് റിലേഷന്‍ഷിപ്പില്‍ തുടരുന്ന താരങ്ങളും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. അതേസമയം, നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അര്‍ബാസ് ഖാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദറി’ലും വേഷമിട്ടിരുന്നു.

English Summary:
What Is The Age Difference Between Newlyweds Arbaaz Khan & Sshura Khan?


Source link

Related Articles

Back to top button