WORLD
‘നമ്മുടെ ഹൃദയങ്ങൾ ബെത്‌ലഹേമിലാണ്’; സമാധാനത്തിന് ആഹ്വാനംചെയ്ത് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം
വത്തിക്കാൻ സിറ്റി: ക്രിസ്മസ് ദിനത്തിൽ ആഘോഷങ്ങളില്ലാതെ, സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തെ മുൻനിർത്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്മസ് ദിന സന്ദേശം. യുക്തിരഹിതമായ യുദ്ധത്തിന് വേണ്ടി ഒരിക്കൽകൂടി സമാധാനത്തിന്റെ രാജകുമാരൻ തിരസ്കരിക്കപ്പെട്ടുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നൽകിയ ക്രിസ്മസ് ദിന സന്ദേശത്തിലായിരുന്നു അദ്ദേഹം സമാധാനത്തിനായി അഭ്യർഥിച്ചത്. എന്നാൽ, പരസ്യമായി ഗാസയേയോ ഇസ്രയേലിനേയോ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ക്രിസ്മസ് ദിന സന്ദേശം. യുദ്ധത്തെക്കുറിച്ചും അക്രമണത്തെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിലുടനീളം പറഞ്ഞു.
Source link