രഞ്ജി ട്രോഫി: സഞ്ജു നയിക്കും
കോട്ടയം: വരുന്ന രഞ്ജി ക്രിക്കറ്റ് സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു സാംസണ് നയിക്കുന്ന ടീമിൽ യുവ താരം രോഹൻ എസ്. കുന്നുമ്മലാണു വൈസ് ക്യാപ്റ്റൻ. കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികൾ ആലപ്പുഴയിലും ഗോഹട്ടിയിലുമാണു നടക്കുക. ജനുവരി അഞ്ചു മുതലാണു മത്സരങ്ങൾ തുടങ്ങുന്നത്. കൃഷ്ണ പ്രസാദ്, മലപ്പുറത്തുനിന്നുള്ള ആനന്ദ് കൃഷ്ണൻ, ആലപ്പുഴയിൽനിന്നു വിക്കറ്റ്കീപ്പർ ബാറ്റർ വിഷ്ണു രാജ് എന്നിവരാണ് പുതുമുഖങ്ങൾ. ഉത്തർ പ്രദേശിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജനുവരി 12ന് ആസമിനെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്.
Source link