ജനീവ വിമാനത്താവള ജീവനക്കാർ പണിമുടക്കി

ജനീവ: സ്വിറ്റ്സർലൻഡിലെ ജനീവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രിസ്മസ് തിരക്കിനിടെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. ടിക്കറ്റ് നല്കലും ബാഗേജ് കൈകാര്യം ചെയ്യലുമടക്കമുള്ള സേവനങ്ങൾ നല്കുന്ന ദുബായ് നാഷണൽ എയർ ട്രാവൽ ഏജൻസിയിലെ ജീവനക്കാരാണു ശന്പളവർധന ആവശ്യപ്പെട്ട് പണിമുടക്കിയത്.
ഇന്നലെ ഷെഡ്യൂൾ ചെയ്തിരുന്ന 419 സർവീസുകളിൽ 85ഉം ഈ കന്പനിയുടെ ചുമതലയിലായിരുന്നു. കന്പനിയുടെ 600 ജീവനക്കാരിൽ 80 പേർ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്.
Source link